കെ.വിജയകുമാർ, പ്രതീകാത്മക ചിത്രം | photo: special arrangements, mathrubhumi
തിയേറ്റര്‍ കോംപൗണ്ടില്‍ നിന്നുള്ള സിനിമാ റിവ്യൂകള്‍ക്ക് വിലക്കേര്‍പ്പെടുത്തി തിയേറ്റര്‍ സംഘടനായായ ഫിയോക്. ഇന്നുചേര്‍ന്ന ഫിലിം ചേംബറിന്റെ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.
ഏപ്രില്‍ ഒന്ന് മുതല്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ 42 ദിവസത്തിന് ശേഷം മാത്രമേ ഒ.ടി.ടിയില്‍ റിലീസ് ചെയ്യാവൂ എന്നും തീരുമാനിച്ചിട്ടുണ്ട്. മുന്‍കൂട്ടി ധാരണാപത്രം ഒപ്പുവെച്ച സിനിമകള്‍ക്ക് മാത്രം ഇളവുണ്ടാകും. ഈ സിനിമകള്‍ 30 ദിവസത്തിന് ശേഷം ഒ.ടി.ടിക്ക് നല്‍കാമെന്ന് ഫിയോക് പ്രസിഡന്റ് കെ. വിജയകുമാര്‍ അറിയിച്ചു
'തിയേറ്ററിനകത്ത് കയറിയുള്ള ഫിലിം റിവ്യൂ നിരോധിക്കാന്‍ തീരുമാനിച്ചു. തിയേറ്റര്‍ റിലീസിന് 42 ദിവസത്തിന് ശേഷമേ ഒ.ടി.ടി റിലീസ് പാടുള്ളു എന്ന തീരുമാനം എടുത്തു. ഓണ്‍ലൈന്‍ മീഡിയ തെറ്റായ ഒരുപാട് ന്യൂസ് കൊടുക്കുന്നുണ്ട്. ചില ചിത്രങ്ങളെ ലക്ഷ്യം വെച്ച് റിവ്യൂസ് ചെയ്യുമ്പോള്‍ കളക്ഷനെ അത് ബാധിക്കുന്നുണ്ട്. നിര്‍മാതാക്കളുടെ ഭാഗത്ത് നിന്നും ഇവരെ വിലക്കാന്‍ സമ്മര്‍ദമുണ്ടായിരുന്നു. ഒരുപാട് ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനം എടുത്തിരിക്കുന്നത്. തിയേറ്റര്‍ കോമ്പൗണ്ടിന് പുറത്തുള്ള കാര്യങ്ങള്‍ നമുക്ക് നിയന്ത്രിക്കാനാവില്ല. തിയേറ്ററുകളിലേയ്ക്ക് അറിയിപ്പ് കൊടുത്തിട്ടുണ്ട്. റിവ്യൂ ചെയ്യാന്‍ വരുന്ന ഒരു മീഡിയയേയും തിയേറ്ററില്‍ കയറ്റില്ല. യൂട്യൂബ് റിവ്യൂവേഴ്‌സിനെ നിയന്ത്രിക്കാന്‍ ഞങ്ങള്‍ക്കാകില്ല. ഇവരെ നിയന്ത്രിക്കാന്‍ സിനിമ മന്ത്രിയുമായി ചര്‍ച്ച നടത്തും'- കെ. വിജയകുമാര്‍ പറഞ്ഞു.
Content Highlights: cinema review inside theatre banned says FEUOK president K Vijayakumar
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..