എന്നെക്കുറിച്ച് നിങ്ങള്‍ പറഞ്ഞ വാക്കുകള്‍ കേട്ടപ്പോള്‍ കരച്ചില്‍ വന്നു- ജോജു


സിപിസി പുരസ്‌കാര ചടങ്ങില്‍ വികാരനിര്‍ഭരനായി ജോജു ജോര്‍ജ്ജ്‌

ഫെയ്‌സ്ബുക്കിലെ സിനിമാപ്രേമികളുടെ കൂട്ടായ്മയായ സിനിമ പാരഡൈസോ ക്ലബിന്റെ (സിപിസി) 2018 ലെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. മികച്ച നടനുള്ള പുരസ്‌കാരം ജോജു ജോര്‍ജ്ജും മികച്ച നടിക്കുള്ള പുരസ്‌കാരം ഐശ്വര്യ ലക്ഷ്മിയും നേടി. സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയയാണ് മികച്ച സിനിമ. മികച്ച സംവിധായകനുള്ള പുരസ്‌കാരം ലിജോ ജോസ് പെല്ലിശ്ശേരി നേടി (ഈമയൗ). രണ്ടാമത്തെ തവണയാണ് അദ്ദേഹം സിപിസിയുടെ പുരസ്‌കാരം നേടുന്നത്.

എം.പദ്മകുമാര്‍ സംവിധാനം ചെയ്ത ജോസഫ് ആണ് എന്ന ചിത്രത്തിലെ അഭിനയമാണ് ജോജുവിന് പുര്‌സാരം നേടിക്കൊടുത്തത്.

'ചടങ്ങില്‍ വളരെ വികാരനിര്‍ഭരനായാണ് ജോജു സംസാരിച്ചത്. ചില കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നമുക്ക് വളരെ പ്രയാസമാണ്. നിങ്ങള്‍ എന്നെക്കുറിച്ച് പറഞ്ഞ നല്ല വാക്കുകള്‍ കേട്ടപ്പോള്‍ കരച്ചില്‍ വന്നു.

സിപിസി സിനിമയ്ക്ക് നല്ല സംസ്‌കാരമാണ് സമ്മാനിച്ചു കൊണ്ടിരിക്കുന്നത്. ഈ പുരസ്‌കാരം ഇതിന് മുന്‍പ് വാങ്ങിയത് ഫഹദ് ഫാസിലും വിനായകനുമാണ്. ഞാന്‍ 25 വര്‍ഷമായി സിനിമയ്ക്ക് പിറകേ നടക്കാന്‍ തുടങ്ങിയിട്ട്. എന്നെ ഒരിക്കല്‍ അഭിനയിക്കാന്‍ അറിയില്ല എന്ന് പറഞ്ഞ് പറഞ്ഞു വിട്ടിട്ടുണ്ട്, അത് അഭിനയിക്കാന്‍ അറിയാത്ത് കൊണ്ടു തന്നെയാണ്. എനിക്ക് അഭിനയിക്കാനും ഡബ്ബ് ചെയ്യാനും ഒന്നും അറിയില്ലായിരുന്നു. എന്റെ നാല് മാസം മുന്‍പുള്ള ജീവിതം അല്ല ഇപ്പോള്‍. ഞാന്‍ ആഗ്രഹിച്ച പല വ്യക്തികള്‍ക്കുമൊപ്പം സിനിമ ചെയ്യാന്‍ എനിക്ക് അവസരം കിട്ടി. ജീവിതത്തില്‍ എനിക്ക് പലതും അപ്രതീക്ഷിതമായി ലഭിച്ചതാണ്. ഇവിടെ ഇരിക്കുന്ന സിനിമാ മോഹികളോട് എനിക്ക് ഒരു കാര്യം പറയാനുണ്ട്. എനിക്ക് ഇത് സാധിക്കുമെങ്കില്‍ നിങ്ങള്‍ക്കും സാധിക്കും'- ജോജു പറഞ്ഞു.

നിര്‍മാതാവും നടനുമായ വിജയ് ബാബുവാണ് ജോജുവിന് പുരസ്‌കാരം നല്‍കിയത്. ജോജു ഈ പുരസ്‌കാരം അര്‍ഹിക്കുന്നുവെന്ന് വിജയ് ബാബു പറഞ്ഞു.

'സിപിസിയുടേത് കൃത്യമായ തീരുമാനം. ജോജു ഈ പുരസ്‌കാരം അര്‍ഹിക്കുന്നു. എന്റെ ഏറ്റവും പുതിയ ചിത്രമായ ജൂണിന്റെ നട്ടെല്ലാണ് ജോജു. 26 വയസ്സുള്ള ഒരു കുട്ടിയുടെ അച്ഛനായി ജോജു അഭിനയിക്കാന്‍ കാണിച്ച ധൈര്യം പറയാതെ വയ്യ.'

അമല്‍ നീരദ് സംവിധാനം ചെയ്ത വരത്തനിലെ അഭിനയത്തിനാണ് ഐശ്വര്യ പുരസ്‌കാരം നേടിയത്. ഈ.മ.യൗവിലെ അഭിനയത്തിന് വിനായകന്‍ മികച്ച സഹനടനായി. കമ്മട്ടിപ്പാടം എന്ന ചിത്രത്തിലെ അഭിനയത്തിന് വിനായകന്‍ സിപിസിയുടെ മികച്ച നടനുള്ള പുരസ്‌കാരം നേരത്തേ സ്വന്തമാക്കിയിരുന്നു. മികച്ച സഹനടിക്കുള്ള പുരസ്‌കാരം പൗളി വില്‍സണും (ഈമയൗ) സാവിത്രി ശ്രീധരന്‍ (സുഡാനി ഫ്രം നൈജീരിയ) എന്നിവര്‍ പങ്കിട്ടു.

മികച്ച തിരക്കഥ- സുഡാനി ഫ്രം നൈജീരിയ ( സക്കറിയ, മുഹസിന്‍ പെരാരി)ഛായാഗ്രാഹകന്‍- ഷൈജു ഖാലിദ്സംഗീതം- പ്രശാന്ത് പിള്ള
മികച്ച ഓര്‍ജിനല്‍ സോങ്- രണം ടെറ്റില്‍ ട്രാക്ക്
മികച്ച എഡിറ്റര്‍-നൗഫല്‍ അബ്ദുള്ള
മികച്ച സൗണ്ട് ഡിസൈനിങ്ങ്-രംഗനാഥ് രവി

Content Highlights: Cinema Paradiso Club award 2018 joju George aishwarya lekshmi ee ma yau sudani from nigeria lijo

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


SUDHAKARAN

1 min

'സുധാകരന് ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവും'; പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി സിപിഎം

May 18, 2022


migrant workers

1 min

ബംഗാളികളെ പിടിക്കാന്‍ ബംഗാള്‍ സഖാക്കള്‍; രാഷ്ട്രീയപരീക്ഷണവുമായി സിഐടിയു

May 18, 2022

More from this section
Most Commented