-
‘‘ആക്ഷൻ, കട്ട്’’ പറഞ്ഞായിരുന്നു ജോണി ആന്റണിക്ക് ശീലം. കുറച്ചുകാലങ്ങളായി ആക്ഷനും കട്ടിനുമിടയിൽ അദ്ദേഹം അഭിനയിച്ചുതകർക്കുകയാണ്. സഹസംവിധായകനിൽനിന്ന് സംവിധായകനിലേക്കും അവിടെനിന്ന് അഭിനേതാവിലേക്കുമുള്ള യാത്രയ്ക്കിടയിലും ജോണി ആന്റണിയോട് പ്രേക്ഷകർ ചോദിക്കുന്ന ഒരു കാര്യമുണ്ട്. 'സി.ഐ.ഡി. മൂസ 2 എന്ന് വരും?' സമീപഭാവിയിൽ തന്നെ സി.ഐ.ഡി. മൂസയുടെ രണ്ടാംഭാഗം ഒരുങ്ങുമെന്ന പ്രതീക്ഷ ജോണി ആന്റണി പങ്കുവയ്ക്കുന്നു.
ആദ്യ ഭാഗത്തിൽ അഭിനയിച്ചുതകർത്ത ചില താരങ്ങൾ ഇന്ന് ജീവിച്ചിരിപ്പില്ല. എന്നിരുന്നാലും ആ പരിമിതികളെ അതിജീവിച്ച് പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.
സി.ഐ.ഡി. മൂസയുടെ രണ്ടാംഭാഗം ഉണ്ടാകും എന്നുതന്നെയാണ് എന്റെ പ്രതീക്ഷ. അങ്ങനെ സംഭവിക്കണമെങ്കിൽ ഉദയനും സിബിയും ഒന്നിക്കണം. അവരാണല്ലോ തിരക്കഥാകൃത്തുക്കൾ. അവർ ഒന്നിച്ചുവന്നാലേ സി.ഐ.ഡി. മൂസ രസകരമാവുകയുള്ളൂ. ദിലീപിനും രണ്ടാംഭാഗം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ഞങ്ങൾ അതെക്കുറിച്ച് സംസാരിക്കാറുണ്ട്.
ആദ്യ ഭാഗത്തിൽ ഉണ്ടായിരുന്ന കൊച്ചിൻ ഹനീഫ, ക്യാപ്റ്റൻ രാജു, ഒടുവിൽ ഉണ്ണികൃഷ്ണൻ, സുകുമാരി എന്നിവരെല്ലാം വിട്ടുപോയി. എന്നിരുന്നാലും നമുക്ക് മുന്നോട്ട് പോയേ പറ്റൂ. അമ്പിളിച്ചേട്ടൻ (ജഗതി ശ്രീകുമാർ) ഇന്ന് സിനിമയിലില്ല. അദ്ദേഹം മടങ്ങിവന്നെങ്കിൽ സി.ഐ.ഡി. മൂസ ചെയ്യാൻ എനിക്ക് കുറച്ചുകൂടി ഊർജം ലഭിച്ചേനേ -ജോണി ആന്റണി പറയുന്നു.


Content Highlights: CID moosa Movie, Malayalam Comedy Cinema, Director Johny Antony on second, part, Actor Dileep
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..