ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചുരുളിയുടെ ട്രെയിലർ പുറത്തിറങ്ങി. ലിജോ പെല്ലിശേരിസ് മൂവി മൊണാസ്ട്രിയും ചെമ്പോസ്‌കിയും ഒപസ് പെന്റയും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. 

ഒരു കാടാണ് ചിത്രത്തിന്റെ പശ്ചാത്തലം. അവിടെ അരങ്ങേറുന്ന ദുരൂഹമായ സംഭവങ്ങളിലൂടെയാണ് ട്രെയിലർ  സഞ്ചരിക്കുന്നത്. പതിനെട്ട് വയസ്സിന് മുകളിലുള്ളവരെ മാത്രം ഉദ്ദേശിച്ചാണ് ട്രെയിലർ പുറത്തിറക്കിയിരിക്കുന്നത്. 

19 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്. ഹരീഷാണ്. ജോജു, ചെമ്പൻ വിനോദ്, വിനയ് ഫോർട്ട് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനതാരങ്ങൾ.

സൗബിന്‍ ഷാഹിര്‍, ജാഫര്‍ ഇടുക്കിവരും ചിത്രത്തിൽ വേഷമിടുന്നു. മധു നീലകണ്ഠനാണ് ഛായാഗ്രഹണം. രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈന്‍.

Content HIghlights: Churuli Movie official trailer Lijo Jose Pellissery Chemban Vinod Vinay Fortt