‌മാത്യു തോമസ്, മാളവിക മോഹൻ ചിത്രം ക്രിസ്റ്റിയുടെ ടീസർ പുറത്ത്


ആനന്ദ് സി ചന്ദ്രനാണ് ക്രിസ്റ്റിയു ഛായാഗ്രാഹകൻ.

ക്രിസ്റ്റിയിൽ മാത്യുവും മാളവികയും | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

റോക്കി മൗണ്ടൻ സിനിമാസിൻ്റെ ബാനറിൽ സജയ് സെബാസ്റ്റൻ, കണ്ണൻ സതീശൻ എന്നിവർ ചേർന്ന് നിർമ്മിച്ച് മാത്യൂ തോമസ്, മാളവിക മോഹനൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ക്രിസ്റ്റി എന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത് എന്നാണ് ടീസറിൽ നിന്നും വ്യക്തമാവുന്നത്.

നവാഗതനായ ആൽവിൻ ഹെൻട്രിയാണ് ക്രിസ്റ്റി സംവിധാനം ചെയ്യുന്നത്. ആൽവിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് എഴുത്തുകാരായ ബെന്യാമിനും ജി.ആർ ഇന്ദുഗോപനുമാണ്. ഒട്ടനവധി വിജയ ചിത്രങ്ങളുടെ ഭാഗമായ മാത്യൂസിന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു പൊൻതൂവലാകും ക്രിസ്റ്റി എന്നുതന്നെയാണ് അണിയറ പ്രവർത്തകർ ഉറപ്പു തരുന്നത്. ഒരിടവേളക്ക് ശേഷം മലയാളത്തിലേക്കുള്ള മാളവിക മോഹനന്റെ തിരിച്ചുവരവിന് കൂടി ക്രിസ്റ്റി കാരണമാവുന്നു.

ആനന്ദ് സി ചന്ദ്രനാണ് ക്രിസ്റ്റിയു ഛായാഗ്രാഹകൻ. ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവൻ, മുത്തുമണി, ജയാ എസ്. കുറുപ്പ്, വീണാ നായർ, നീന കുറുപ്പ് , മഞ്ജു പത്രോസ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഫെബ്രുവരി 17ന് പ്രദർശനത്തിനെത്തുന്നു.

ഗോവിന്ദ് വസന്തയാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. മനു ആന്റണിയാണ് എഡിറ്റർ. സെൻട്രൽ പിക്ചേഴ്സാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്. പബ്ലിസിറ്റി ഡിസൈനർ – ആനന്ദ് രാജേന്ദ്രൻ, പി.ആർ.ഒ.- വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്. മാർക്കറ്റിങ് - ഹുവൈസ് മാക്സോ.

Content Highlights: christy teaser out, mathew thomas and malavika mohanan

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


Chetan Ahimsa

1 min

'ഹിന്ദുത്വ കെട്ടിപ്പൊക്കിയിരിക്കുന്നത് നുണകൾക്കുമേൽ'; ട്വീറ്റിന്റെ പേരിൽ കന്നഡ നടൻ ചേതൻ അറസ്റ്റിൽ

Mar 21, 2023


thalassery bishop-jalee

1 min

ബിജെപി നല്‍കുന്ന റബ്ബറിന്റെ വില വാങ്ങാന്‍ ഉടലില്‍ തലയുണ്ടായിട്ട് വേണ്ടേയെന്ന് കെ.ടി.ജലീല്‍

Mar 22, 2023

Most Commented