തിരുവനന്തപുരം മാറനല്ലൂര്‍ ക്രൈസ്റ്റ് നഗര്‍ കോളജ് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും അനധ്യാപകരും ചേര്‍ന്നൊരുക്കിയ 'ഈ വിപത്തുമാറ്റണം...' : കൊറോണ ബോധവല്‍ക്കരണ നൃത്തശില്പം തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ ഉള്‍പ്പെടെ രാഷ്ട്രീയ കലാ സാംസ്‌കാരിക രംഗങ്ങളിലെ പ്രശസ്തര്‍ നവമാധ്യമങ്ങളിലൂടെ പ്രകാശനം ചെയ്തു.

സിനിമ ടെലിവിഷന്‍ താരങ്ങളായ പ്രേംകുമാര്‍, നന്ദു, യദുകൃഷ്ണന്‍, ബാലാജി
ശര്‍മ, സാജന്‍ സൂര്യ, അനീഷ് രവി, രാഹുല്‍ മോഹന്‍, രഞ്ജിത്ത് മുന്‍ഷി, മധു
മേനോന്‍, ഇന്ദുലേഖ എന്നിവരും അണിനിരക്കുന്ന നൃത്തശില്പം കോവിഡ്
പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് പങ്കെടുത്തവരെല്ലാം അവരവരുടെ വീടുകളില്‍
നിന്നാണ് ചിത്രീകരിച്ചിരിക്കുന്നത്.

ഓണ്‍ലൈന്‍ പഠനത്തിന്റെ സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് നൃത്ത പരിശീലനം നടത്തിയത്. നൃത്തശില്പത്തിന്റെ ആശയം ക്രൈസ്റ്റ് നഗര്‍ കോളേജ് മാനേജര്‍ Fr. Dr. ടിറ്റോ വര്‍ഗീസ് CMI യും ആവിഷ്കാരം ക്രൈസ്റ്റ് നഗര്‍ കോളേജ് മാധ്യമ വിഭാഗം അദ്ധ്യാപിക താര രവിശങ്കറും നിര്‍വഹിച്ചിരിക്കുന്നു. ഡോ. ദിനേശ് കൈപ്പിള്ളി ഗാനരചനയും ഒ. കെ. രവിശങ്കര്‍ സംഗീതവും നിര്‍വഹിച്ച ഗാനം സ്വാതിതിരുനാള്‍ സംഗീത കോളേജ് 99 ബാച്ച് ഗായകരായ രാജന്‍ പെരിങ്ങനാട് , ഒകെ രവിശങ്കര്‍ , സഹൃദയലാല്‍ , പുനലൂര്‍ ജി ഹരികുമാര്‍ , വരുണ്‍ നാരായണന്‍ , പുല്ലാട് മനോജ് , മനോജ് കട്ടപ്പന , ബിജു  ആലപ്പി , മനു രംഗനാഥ് , സുരേഷ് വാസുദേവ്, അനില്‍ കൈപ്പട്ടൂര്‍ , മൃദംഗത്തില്‍ പ്രമോദ് രാമചന്ദ്രന്‍ എന്നിവര്‍ അവരവരുടെ വീടുകളില്‍ നിന്ന് പാടിയിരിക്കുന്നു. ഓഡിയോ മിക്സിങ് സുനീഷ് ബെന്‍സണ്‍. ദൃശ്യമിശ്രണം അമല്‍ജിത്ത്.

Content highlights : christ nagar college maranalloor trivandrum conducted a corona awarness dance programme