വില്‍ സ്മിത്തിന്റെ അടിയില്‍ ക്രിസ് റോക്കിനടിച്ചത് ലോട്ടറി; ടിക്കറ്റ് നിരക്ക് വർധന പത്തിരട്ടിയോളം


ബുധനാഴ്ച്ച വില്‍ബര്‍ തിയേറ്ററില്‍ നടക്കുന്ന റോക്കിന്റെ സ്റ്റാന്റ് അപ് കോമഡി ഷോയ്ക്കുള്ള ടിക്കറ്റ് ചൂടപ്പം പോലെ വിറ്റുതീര്‍ന്നു.

ക്രിസ് റോക്ക്‌ | Photo: Instagram/ AP

ന്യൂയോര്‍ക്ക്: ഓസ്‌കര്‍ പുരസ്‌കാരദാന ചടങ്ങിനിടെ നടന്‍ വില്‍ സ്മിത്തിന്റെ അടികൊണ്ട ക്രിസ് റോക്കിന് അടിച്ചത് വമ്പന്‍ ലോട്ടറി. ഒരു അടിയിലൂടെ ലക്ഷങ്ങളാണ് ക്രിസ് റോക്കിന്റെ പോക്കറ്റിലെത്തുന്നതെന്നാണ് റിപ്പോർട്ട്. ബുധനാഴ്ച്ച വില്‍ബര്‍ തിയേറ്ററില്‍ നടക്കുന്ന റോക്കിന്റെ സ്റ്റാന്റ് അപ് കോമഡി ഷോയ്ക്കുള്ള ടിക്കറ്റ് ചൂടപ്പം പോലെ വിറ്റുതീര്‍ന്നു.

കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ വിറ്റ ടിക്കറ്റുകളുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ ഒരൊറ്റ രാത്രികൊണ്ട് വിറ്റുതീര്‍ന്നെന്ന് ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പന പ്ലാറ്റ്ഫോം ആയ ടിക്ക്പിക്ക് ട്വീറ്റ് ചെയ്തു. ഏറ്റവും വിലകുറഞ്ഞ ടിക്കറ്റിന് കഴിഞ്ഞ ഷോയില്‍ 3500 ഇന്ത്യന്‍ രൂപയായിരുന്നു വില. എന്നാല്‍ ഇപ്പോള്‍ അത് 31,274 ഇന്ത്യന്‍ രൂപയായി ഉയര്‍ന്നിരിക്കുന്നു. ടിക്ക്പിക്ക് പിആര്‍ കെയ്ല്‍ സോണ്‍ ട്വീറ്റു ചെയ്യുന്നു. മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ ഒന്നുവരെ വില്‍ബര്‍ തിയേറ്ററില്‍ ആറു ഷോകളാണ് റോക്ക് ചെയ്യുക.

ഭാര്യ ജെയ്ഡ സ്മിത്തിനെ പരിഹസിക്കുന്ന രീതിയില്‍ സംസാരിച്ചതിനെ തുടര്‍ന്നാണ് വില്‍ സ്മിത്ത്, ക്രിസ് റോക്കിനെ വേദിയിലെത്തി മുഖത്തടിച്ചത്. പത്തു വര്‍ഷമായി അലോപേഷ്യ രോഗിയാണ് ജെയ്ഡ. തലമുടി കൊഴിഞ്ഞുപോകുന്ന അവസ്ഥയാണിത്.

ഈ സംഭവത്തിന് പിന്നാലെ വില്‍ സ്മിത്ത് അക്കാദമിയോടും സഹപ്രവര്‍ത്തകരോടും മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു. ഭാര്യയുടെ രോഗത്തേക്കുറിച്ചുള്ള തമാശ തനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നെന്ന് വില്‍ സ്മിത്ത് പ്രതികരിച്ചു. ഇത്തവണ മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌കാരം വില്‍ സ്മിത്തിനാണ് ലഭിച്ചത്.

Content Highlights: Chris Rock's comedy tour ticket price sales skyrocket post Will Smith's slap at Oscars 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


chintha jerome

1 min

തെറ്റ് ചൂണ്ടിക്കാട്ടിയതിന് നന്ദി, കോപ്പിയടിച്ചതല്ല ആശയം ഉള്‍ക്കൊണ്ടു; വിശദീകരണവുമായി ചിന്ത ജെറോം

Jan 31, 2023

Most Commented