ഇരവാദത്തിനില്ല, ആ സംഭവം ഇപ്പോഴും വേദനിപ്പിക്കുന്നു; വില്‍ സ്മിത്തിന്റെ അടിയേക്കുറിച്ച് ക്രിസ്


2 min read
Read later
Print
Share

തനിക്ക് എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കുമറിയാം. അത് ഇപ്പോഴും വേദനിപ്പിക്കുന്നുവെന്നും ക്രിസ് റോക്ക് ചൂണ്ടിക്കാട്ടി.

ക്രിസ് റോക്ക്, ഓസ്കർ പുരസ്കാരവേദിയിൽ ക്രിസ് റോക്കിനെ നടൻ വിൽ സ്മിത്ത് തല്ലുന്നു | ഫോട്ടോ: എ.പി, എ.എഫ്.പി

94-ാമത് ഓസ്‌കര്‍ പുരസ്‌കാരവേദിയെ ഞെട്ടിച്ച സംഭവമായിരുന്നു അവതാരകനായിരുന്ന ക്രിസ് റോക്കിനെ നടന്‍ വില്‍ സ്മിത്ത് വേദിയില്‍ക്കയറി തല്ലിയത്. തന്റെ ഭാര്യയേക്കുറിച്ച് ക്രിസ് നടത്തിയ പരാമര്‍ശത്തേത്തുടര്‍ന്നായിരുന്നു ഇത്. 95-ാമത് ഓസ്‌കര്‍ പ്രഖ്യാപനച്ചടങ്ങുകള്‍ നടക്കാന്‍ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഈ സംഭവത്തേക്കുറിച്ചുള്ള ക്രിസ് റോക്കിന്റെ വാക്കുകള്‍ ശ്രദ്ധനേടുകയാണ്.

നെറ്റ്ഫ്‌ളിക്‌സ് സംപ്രേഷണം ചെയ്യുന്ന ക്രിസ് റോക്ക് സെലക്റ്റീവ് ഔട്ട്‌റേജ് എന്ന പരിപാടിയിലാണ് ക്രിസ് ഒരുവര്‍ഷം മുമ്പ് നടന്ന സംഭവത്തേക്കുറിച്ച് പറഞ്ഞത്. നടന്നതിന്റെ പേരില്‍ ഇരവാദത്തിനില്ല താനെന്ന് അദ്ദേഹം പറഞ്ഞു. അത്തരത്തില്‍ തന്നെ കാണാനാവില്ലെന്നും അതൊരിക്കലും സംഭവിക്കില്ലെന്നും ക്രിസ് പറഞ്ഞു. തനിക്ക് എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കുമറിയാം. അത് ഇപ്പോഴും വേദനിപ്പിക്കുന്നുവെന്നും ക്രിസ് റോക്ക് ചൂണ്ടിക്കാട്ടി.

"വില്‍ സ്മിത്തിനെ ഞാന്‍ എപ്പോഴും സ്‌നേഹിക്കും. എന്റെ ജീവിതകാലം മുഴുവനും. ഞാന്‍ തിരിച്ചടിക്കാതിരുന്നതെന്താണെന്ന് പലരും ചോദിച്ചിട്ടുണ്ട്. കാരണം എന്റെ അച്ഛനും അമ്മയും എന്നെ പഠിപ്പിച്ചത് അതാണ്. സാമൂഹ്യനീതിക്കുവേണ്ടിയും പാര്‍ശ്വല്‍ക്കരിക്കപ്പെട്ടവരുടെ അവകാശങ്ങള്‍ക്കും വേണ്ടിയാണ് ഞാന്‍ നിലകൊള്ളുന്നത്." ക്രിസ് കൂട്ടിച്ചേര്‍ത്തു.

അവതാരകനായ ക്രിസ് റോക്കിനെ വേദിയില്‍ കയറി തല്ലിയ വില്‍ സ്മിത്തിന്റെ പെരുമാറ്റം 94ാമത് ഓസ്‌കര്‍ വേദിയെ ഞെട്ടിച്ചിരുന്നു. വില്‍ സ്മിത്തിന്റെ ഭാര്യ ജെയ്ഡ സ്മിത്തിനെക്കുറിച്ച് ക്രിസ് നടത്തിയ പരാമര്‍ശമാണ് നടനെ ചൊടിപ്പിച്ചത്. സ്മിത്തിന്റെ ഭാര്യ ജെയ്ഡ സ്മിത്ത് വര്‍ഷങ്ങളായി അലോപേഷ്യ രോഗിയാണ്. തലമുടി കൊഴിഞ്ഞു പോവുന്ന അവസ്ഥയാണിത്. നടിയും അവതാരകയും സാമൂഹ്യപ്രവര്‍ത്തകയുമാണ് ജെയ്ഡ സ്മിത്ത്. മികച്ച ഡോക്യുമെന്ററിയ്ക്കുള്ള പുരസ്‌കാരം പ്രഖ്യാപിക്കുന്ന സമയത്ത് ക്രിസ് റോക്ക് അതേക്കുറിച്ച് തമാശ പറഞ്ഞു.

1997 ലെ ജി. ഐ ജെയിന്‍ എന്ന ചിത്രത്തില്‍ ഡെമി മൂര്‍ തല മൊട്ടയടിച്ചാണ് അഭിനയിച്ചത്. ജി.ഐ ജെയിന്‍ 2 ല്‍ ജെയ്ഡയെ കാണാമെന്ന് ക്രിസ് റോക്ക് പറഞ്ഞു. എന്നാല്‍ റോക്കിന്റെ തമാശ വില്‍ സ്മിത്തിന് രസിച്ചില്ല. അദ്ദേഹം വേദിയിലേക്ക് കയറിവന്ന് റോക്കിന്റെ മുഖത്ത് ശക്തിയായി അടിച്ചു. പിന്നീട് 'എന്റെ ഭാര്യയുടെ പേര് നിന്റെ വായ് കൊണ്ട് പറഞ്ഞുപോകരുതെ'ന്ന് ശക്തമായി താക്കീത് ചെയ്യുകയും ചെയ്തു. സംഭവത്തില്‍ വില്‍ സ്മിത്ത് അക്കാദമിയോടും ക്രിസ് റോക്കിനോടും പിന്നീട് മാപ്പ് പറയുകയും അക്കാദമി ഓഫ് മോഷന്‍ പിക്ച്ചര്‍ ആന്റ് ആര്‍ട്ടില്‍ നിന്ന് രാജിവെയ്ക്കുകയും ചെയ്തിരുന്നു.

Content Highlights: chris rock about 94th oscar issue with will smith, will smith smashed chris rock update

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
HARISH PENGAN

1 min

നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു

May 30, 2023


vaibhavi upadhyaya, jai gandhi

1 min

'നീ എന്നും എന്റെ ഹൃദയത്തിൽ ഉണ്ടാകും'; വാഹനാപകടത്തില്‍ മരിച്ച നടി വൈഭവിയെക്കുറിച്ച് പ്രതിശ്രുത വരൻ

May 30, 2023


dharmajan

1 min

'മനഃപൂർവം ഒഴിവാക്കിയതായിരിക്കും, പരാതിയില്ല'; സിനിമയിൽ നിന്നും ഇടവേള എടുത്തതല്ലെന്ന് ധർമജൻ

May 30, 2023

Most Commented