റിലീസായ ആദ്യ മാസത്തില്‍ തന്നെ 90 മില്ല്യണ്‍ കുടുംബപ്രേക്ഷകര്‍ എന്ന റെക്കോഡിലേക്ക് കുതിക്കുകയാണ് എക്‌സ്ട്രാക്ഷന്‍. നെറ്റ്ഫ്‌ളിക്‌സ് റിലീസായ എക്‌സ്ട്രാക്ഷന്‍ സംവിധാനം ചെയ്തിരിക്കുന്നത് സാം ഹാര്‍ഗ്രേവാണ്. സിനിമകളില്‍ സ്റ്റണ്ട്മാനായിരുന്ന സാമിന്റെ ആദ്യ സംവിധാന സംരംഭമാണ് എക്‌സ്ട്രാക്ഷന്‍.

അവഞ്ചേഴ്‌സിലെ തോര്‍ താരം ക്രിസ് ഹെംസ്‌വര്‍ത്ത് നായകനായ സിനിമയില്‍ നാലാഴ്ച  കൊണ്ടാണ് 9 കോടി എത്തിയിരിക്കുന്നതെന്ന് നെറ്റ്ഫ്‌ളിക്‌സ് ട്വിറ്ററിലൂടെ അറിയിച്ചു. ക്രീസിനെ കൂടാതെ ബോളിവുഡ് നടന്‍ രണ്‍ദീപ് ഹൂഡയും സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 

എക്‌സ്ട്രാക്ഷന്‍ പൂര്‍ണമായും ഓണ്‍ലൈന്‍ റിലീസായിരുന്നു. ഏപ്രില്‍ 24-നാണ് സിനിമ നെറ്റ്ഫ്‌ലിക്‌സില്‍ പ്രീമിയിര്‍ ചെയ്തത്. പ്രേക്ഷകരുടെ എണ്ണത്തില്‍ ഏറ്റവും വലിയ നെറ്റ്ഫ്‌ളിക്‌സ് പ്രീമിയര്‍ എന്നാണ് സ്ട്രീമിങ് പ്ലാറ്റ്‌ഫോമിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഇതിന് മുന്‍പ് മൈക്കിള്‍ ബേയുടെ 6 അണ്ടര്‍ഗ്രൗണ്ട് എന്ന സിനിമയായിരുന്നു മുന്നില്‍ നിന്നത്. ആദ്യ മാസത്തില്‍ 83 മില്ല്യണ്‍ കുടുംബപ്രേക്ഷകരാണ് ഈ സിനിമയ്ക്കുണ്ടായിരുന്നത്. തൊട്ടുപിന്നില്‍ 30 മില്ല്യണ്‍ കാഴ്ചക്കാരുമായി നില്‍ക്കുന്നത് ആദം സാന്ത്‌ലറും ജെന്നിഫര്‍ അനിസ്റ്റണും ചേര്‍ന്ന് നിര്‍മിച്ച മര്‍ഡര്‍ മിസ്റ്ററിയാണ്.

ഇതിന് ഒരു കാരണമായി നെറ്റ്ഫിളിക്സ് ചൂണ്ടികാണിക്കുന്നത് അവര്‍ പ്രേക്ഷകരെ അളകുന്നതില്‍ വരുത്തിയ മാറ്റമാണ്. തുടക്കത്തില്‍ ഒരു സിനിമയുടെ അല്ലെങ്കില്‍ സീരീസിന്റെ ഒരു എപ്പിസോഡെങ്കിലും 70 ശതമാനം കണ്ടാലാണ് അത് കണക്കില്‍ ഉള്‍പ്പെടുത്താറുള്ളത്. എന്നാലിപ്പോള്‍ അത് കാണാന്‍ താത്പര്യപ്പെടുന്നതായി മാര്‍ക്ക് ചെയ്യുകയോ അല്ലെങ്കില്‍ കുറഞ്ഞത് രണ്ട് മിനിറ്റെങ്കിലും കണ്ടാലോ അത് കണക്കാക്കുന്നതാണ് പുതിയ രീതി. അതുകൊണ്ട് തന്നെ കാഴ്ചക്കാരില്‍ 35 ശതമാനം വര്‍ധനവാണ് ഇതിലൂടെ ഉണ്ടായത്.

Content Highlights: Chris Hemsworth starrer Extraction to becoming Netflix biggest premiere with 9 crore views