ക്രിസ് ഹെംസ്‌വർത്ത്, ആർ.ആർ.ആറിൽ നിന്നും | PHOTO: AFP,PTI
രാജമൗലി ചിത്രം ആർ.ആർ.ആറിനെ പ്രശംസിച്ച് ഹോളിവുഡ് താരം ക്രിസ് ഹെംസ്‌വർത്ത്. രാംചരണിനും ജൂനിയർ എൻ.ടി.ആറിനുമൊപ്പം അഭിനയിക്കാനുള്ള ആഗ്രഹവും ക്രിസ് പ്രകടിപ്പിച്ചിട്ടുണ്ട്. ഓസ്ട്രേലിയൻ നടനായ ക്രിസ് ഹെംസ്‌വർത്ത് മാർവൽ ചിത്രങ്ങളിലെ 'തോർ' എന്ന സൂപ്പർഹീറോ കഥാപാത്രത്തിലൂടെയാണ് ജനപ്രിയനായത്.
ഈയടുത്താണ് ആർ.ആർ.ആർ കണ്ടതെന്ന് ക്രിസ് പറഞ്ഞു. രാം ചരണിന്റേയും ജൂനിയർ എൻ.ടി.ആറിന്റെയും പേരുകൾ ഓർമയില്ലാത്തതിൽ ക്ഷമ ചോദിച്ച ക്രിസ് ഇരു താരങ്ങളേയും പ്രശംസിച്ചു. ഇവർക്കൊപ്പം അഭിനയിക്കാനുള്ള ആഗ്രഹവും നടൻ പ്രകടിപ്പിച്ചു. ഇവർക്കൊപ്പം പ്രവർത്തിക്കാൻ ഭാഗ്യം ലഭിച്ചാൽ അത് ഗംഭീരമായിരിക്കുമെന്ന് ക്രിസ് പറഞ്ഞു.
എക്സ്ട്രാക്ഷൻ 2 ആണ് ക്രിസ് ഹെംസ്‌വർത്ത് നായകനായെത്തുന്ന പുതിയ ചിത്രം. ഗംഭീര ആക്‌ഷൻ രംഗങ്ങളാൽ സമ്പന്നമായ ട്രെയിലർ ഈയടുത്ത് റിലീസ് ചെയ്തിരുന്നു. ജോ റൂസോയും ആന്റണി റൂസോയുമാണ് പുതിയ ഭാഗം എഴുതിയിരിക്കുന്നത്. സാം ഹാർഗ്രേവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
2020 ൽ പുറത്തിറങ്ങിയ എക്‌സ്ട്രാക്ഷൻറെ രണ്ടാംഭാഗമാണിത്. എക്സ്ട്രാക്ഷൻ ആദ്യഭാഗത്തിൽ പങ്കജ് ത്രിപാഠി, രൺദീപ് ഹൂഡ, നേഹ മഹാജൻ, രുദ്രാക്ഷ ജെെവാൾ, സുദീപ്തോ ബാലവ് തുടങ്ങി ഒട്ടേറെ ഇന്ത്യൻ താരങ്ങളാണ് പ്രധാനവേഷത്തിലെത്തിയത്.
ഗോൾഷിഫ്റ്റെ ഫറഹാനി, ആദം ബെസ്സ, ഡാനിയൽ ബെർൺഹാർഡ് എന്നിവരാണ് രണ്ടാം ഭാഗത്തിലെ പ്രധാനതാരങ്ങൾ. ജോ റൂസ്സോ, ആന്റണി റൂസോ, ക്രിസ് ഹെംസ്‌വർത്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജൂൺ 16-ന് നെറ്റ്ഫ്ലിക്സിൽ സ്‌ട്രീമിങ് ആരംഭിക്കും.
നിരവധി ഹോളിവുഡ് താരങ്ങൾ ആർ.ആർ.ആറിനെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ആർ.ആർ.ആറിന്റെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാനുള്ള ആഗ്രഹം വെളിപ്പെടുത്തി ട്രാൻസ്ഫോമേഴ്സ് താരവും ഗായകനുമായ ടോബി വീഗ്വേ എത്തിയിരുന്നു.
ആർ.ആർ.ആർ തന്റെ പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണെന്ന് ടോബി പറഞ്ഞു. ആർ.ആർ.ആർ ഗംഭീരസിനിമയാണെന്ന് അഭിപ്രായപ്പെട്ട താരം ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുകയാണെങ്കിൽ അതിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും വെളിപ്പെടുത്തി. ജൂനിയർ എൻ.ടി.ആറിനെ പ്രകീർത്തിക്കാനും താരം മറന്നില്ല. ജൂനിയർ എൻ.ടി.ആർ അസാധാരണ പ്രതിഭയാണെന്നും ട്രാൻസ്ഫോമേഴ്സ് ഹിന്ദിയിൽ ഒരുക്കിയിരുന്നെങ്കിൽ തന്റെ വേഷം ചെയ്യാൻ യോജിച്ചത് ജൂനിയർ എൻ.ടി.ആർ ആണെന്നും ടോബി കൂട്ടിച്ചേർത്തു.
സ്വാതന്ത്ര്യസമര സേനാനികളായ അല്ലൂരി സീതാരാമരാജു, കൊമരം ഭീം എന്നിവരുടെ കഥയാണ് ഫാന്റസിയുടെ അകമ്പടിയില്‍ രാജമൗലി 'ആര്‍.ആര്‍.ആറി'ല്‍ അവതരിപ്പിച്ചത്. രാമരാജുവായി രാംചരണ്‍ തേജയും കൊമരം ഭീം ആയി ജൂനിയര്‍ എന്‍.ടി.ആറുമാണ് എത്തിയത്. അജയ് ദേവ്ഗണ്‍, ആലിയാ ഭട്ട്, ശ്രീയാ ശരണ്‍, സമുദ്രക്കനി, ഒലിവിയാ മോറിസ്, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റുവേഷങ്ങളിലെത്തിയത്.
Content Highlights: Chris Hemsworth about Ram Charan Jr NTR and rajamouli movie rrr


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..