ഗണേഷ് ആചാര്യ
മുംബൈ: നൃത്തസംവിധായകന്‍ ഗണേഷ് ആചാര്യയ്ക്കെതിരേ ലൈംഗികാരോപണ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 2020 ലാണ് ഗണേഷ് ആചാര്യക്കെതിരേ യുവതി പോലീസില്‍ പരാതി നല്‍കിയത്. മുപ്പത്തി മൂന്നുകാരിയായ നൃത്ത സംവിധായികയാണ് പരാതിക്കാരി. മഹാരാഷ്ട്ര വനിതാ കമ്മീഷനിലും യുവതി പരാതി നല്‍കിയിരുന്നു.
ഗണേഷ് ആചാര്യ തന്നെ ദുരുദ്ദേശത്തോടെ സമീപിച്ചുവെന്നും എന്നാല്‍ അതിനെ പ്രോത്സാഹിപ്പിക്കാതിരുന്നപ്പോള് ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നുമാണ് പരാതി. സിനിമയില്‍ നിന്ന് ലഭിച്ചിരുന്ന വരുമാനം ഗണേഷ് ആചാര്യ ആവശ്യപ്പെട്ടു. ഇതു കൂടാതെ അശ്ലീല വീഡിയോകള്‍ കാണാന്‍ നിര്‍ബന്ധിച്ചു. ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചു- യുവതി പരാതിയില്‍ പറയുന്നു.
മുംബൈ ഓഷിവാര പോലീസ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
Content Highlights: Choreographer Ganesh Acharya, Sexual Harassment case, The Oshiwara police, Metropolitan Magistrate
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..