പ്രേക്ഷക ശ്രദ്ധനേടിയ 'ഒഴിവുദിവസത്തെ കളി'ക്കും, നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ 'എസ്സ് ദുര്‍ഗ്ഗ' യ്ക്കും ശേഷം സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ചോല'. ജോജു ജോര്‍ജും, നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ പുതുമുഖം അഖില്‍ വിശ്വനാഥന്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നു.

sanak

sanalkumar

നിവ് ആര്‍ട്ട് മൂവീസിന്റെ ബാനറില്‍ അരുണ മാത്യുവും ഷാജി മാത്യുവും ചേര്‍ന്നാണ് 'ചോല' നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം അജിത് ആചാര്യയും, കലാസംവിധാനം ദിലീപ് ദാസും നിര്‍വഹിക്കുന്നു. നോവലിസ്റ്റും ചെറുകഥാകൃത്തുമായ കെ.വി. മണികണ്ഠനുമായി  ചേര്‍ന്ന് സംവിധായകന്‍ തന്നെയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ജിജു ആന്റണി ആണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈയില്‍ ആരംഭിക്കും.

content highlights : chola sanalkumar sasidharan joju george nimisha sajayan sanalkumar sasidharan s durga