സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചോലയുടെ തമിഴ് പതിപ്പ് അല്ലിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. സംവിധായകന്‍ കാര്‍ത്തിക് സുബരാജ് ട്വിറ്ററിലൂടെ പോസ്റ്റര്‍ റിലീസ് ചെയ്തു. കാര്‍ത്തിക്ക് സുബരാജ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.    

ചിത്രത്തിന് സംവിധായകരായ പാ രഞ്ജിത്തും, വെട്രിമാരനും ആശംസകള്‍ നേര്‍ന്നു. സാമൂഹ്യപ്രാധാന്യമുള്ള വിഷയം കൈകാര്യം ചെയ്യുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, നിമിഷ സജയന്‍, നവാഗതനായ അഖില്‍ വിശ്വനാഥ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍ ആയെത്തിയത്. ചോലയുടെ തമിഴ് പതിപ്പ് ഈ മാസം റിലീസിന് ഒരുങ്ങുകയാണ്.

നിരവധി രാജ്യാന്തര ചലച്ചിത്രമേലകളില്‍ കയ്യടി നേടിയാണ് ചോല കേരളത്തില്‍ റിലീസായത്.

karthik subbaraj chola

chola tamil poster

Content HIghlights : chola movie tamil version first look released by director karthik subbaraj