എന്റെ സന്തോഷം എന്റെ പ്രേക്ഷകർക്ക് കൂടി അവകാശപ്പെട്ടതാണ്- വിക്രം


മഹാനിൽ ധ്രുവ് വിക്രമും ചിയാൻ വിക്രമും

മഹാന്‍ സിനിമയുടെ വിജയത്തിന് നന്ദി പറഞ്ഞ് നടന്‍ വിക്രം. കാര്‍ത്തിക് സുബ്ബുരാജ് സംവിധാനം ചെയ്ത ചിത്രം ആമസോണ്‍ പ്രൈമിലാണ് റിലീസ് ചെയ്തത്. വിക്രത്തിന്റെ മകന്‍ ധ്രുവും ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

വിക്രത്തിന്റെ വാക്കുകള്‍

''ജീവിതം ചുമ്മാ ഒരുമാതിരി പണക്കാരനെ പോലെ മാത്രം ജീവിച്ച് മരിച്ച അവസ്ഥയാകരുത്, ജീവിതം ഒന്നേ ഉള്ളു ഒരു ചരിത്രം ഉണ്ടാക്കീട്ടെ പോകാവു'' - ഗാന്ധി മഹാൻ

ജീവിതത്തിലെ വളരെ സുന്ദരമായ മുഹൂർത്തങ്ങളിൽ ഒന്നാണ് നമ്മൾ ഏറ്റവും പ്രയത്നിച്ച് നേടുന്ന വിജയം ആസ്വദിക്കുന്ന നിമിഷം. 'മഹാൻ ' അവിസ്മരണീയമായ ഒരു അനുഭവമായിരുന്നു. അഞ്ച് ബഹുഭാഷ ചലച്ചിത്ര മേഖലകളിലേക്ക് മൊഴിമാറ്റി കടന്നു ചെന്ന് ഒരു 'മെഗാഹിറ്റ്‌ ' ആയി മാറുവാൻ ചിത്രത്തിന് കഴിഞ്ഞുവെന്നത് എനിക്ക് വളരെയധികം സന്തോഷം നൽകുന്നു.

കുറേ നാളുകൾക്ക് ശേഷമാണ് ഒരു സോഷ്യൽ മീഡിയ പ്ലാറ്റഫോമിൽ രാജ്യത്തെമ്പാടുമുള്ള എന്റെ പ്രിയപ്പെട്ട ആരാധകരെയും അഭ്യുദയകാംക്ഷികളെയും കാണുവാനായി എത്തിയിരിക്കുന്നത്. 'മഹാൻ' ഒരു മെഗാഹിറ്റ്‌ ആക്കി മാറ്റിയ നിങ്ങളോട് നന്ദി പറയാൻ പറ്റിയ സമയം ഇതാണെന്നത്കൊണ്ട് തന്നെ. സിനിമ ഒരു ആഘോഷമാക്കി മാറ്റിയ എല്ലാവരോടും ഒരുപാട് സ്നേഹം അറിയിക്കുന്നു.നിങ്ങളോരോരുത്തരുടെയും Reels ,Memes, ട്വീറ്റ്സ് പിന്നെ നേരിട്ടറിയിച്ച ആശംസകളും നിങ്ങൾക്ക് എന്നോടുള്ള സ്നേഹവും കരുതലും എന്നെ വീണ്ടും നിങ്ങളിലേക്ക് തന്നെ കൊണ്ടെത്തിച്ചിരിക്കുന്നു.കൂടുതൽ ഉത്തരവാദിത്തബോധമുള്ള ഒരു കലാകാരനെന്ന നിലയ്ക്ക് ഞാൻ ഇതെല്ലാം ഏറ്റവും കൃതർത്ഥയോടെ ഇഷ്ടത്തോടെ ഓർക്കും.

നന്ദി, കാർത്തിക് സുബ്ബരാജ്..

'മഹാൻ' എന്ന ചലച്ചിത്രം സമ്മാനിച്ചതിന്, ഏറ്റവും മികച്ച രീതിയിൽ എന്റേതായ ശൈലിയിൽ നിന്ന് തന്നെ 'ഗാന്ധി മഹാൻ' എന്ന വേഷം പകർന്നാടൻ എന്നെ അനുവാദിച്ചതിന്.

നന്ദി, ബോബി..
നിന്നിൽ അല്ലാതെ എന്റെ 'സത്യ'യെ മറ്റൊരാളിലും കാണാൻ കഴിയില്ല.

നന്ദി, സിമ്രാൻ..
ഇപ്പോഴത്തെ പോലെ അസാധ്യമായിട്ടുള്ള അഭിനയത്തിന്.

നന്ദി, ധ്രുവ്..
ദാദയുടെ വേഷവും അദ്ദേഹത്തിന്റെ അന്യദൃശ്യമായ ഭവപ്പകർച്ചകളും മനോഹരമായി അവതരിപ്പിച്ചതിന്.

നന്ദി..
ചോരയും വിയർപ്പും കണ്ണീരും നൽകി മഹാനെ മഹത്തരമാക്കാൻ പ്രയത്നിച്ച 'മഹാൻ ഗ്യാംഗിന് '.

നന്ദി...
സന, ശ്രേയസ്, ദിനേശ് നിങ്ങളുടെ കഴിവുകൾ നിറഞ്ഞാടിയ സ്‌ക്രീനിൽ ഭാഗമാകാൻ കഴിഞ്ഞതിന്.

നന്ദി,
മഹാൻ യാഥാർഥ്യമക്കിയ നിർമാതാവിന്.

നന്ദി,

ആമസോൺ പ്രൈമിന്, ലക്ഷകണക്കിന് വീടുകളിലെ സ്വീകരണമുറികളിലേക്ക്, ലക്ഷകണക്കിന് ഹൃദയങ്ങളിലേക്ക് എന്നെ, ഞങ്ങളെ,'മഹാനെ' എത്തിച്ചതിന്...

Content Highlights: Chiyaan Vikram, Mahaan Movie, Dhruv Vikram, Amazon Prime Video


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


dr jose sebastian

4 min

'അക്കിടിമറയ്ക്കാൻ കുറ്റം കേന്ദ്രത്തിന്, മധ്യവര്‍ഗത്തിനുവേണ്ടി സാധാരണക്കാരനുമേല്‍ നികുതി ചുമത്തുന്നു'

Feb 3, 2023

Most Commented