അപ്പയ്ക്ക് ഹൃദയാഘാതമല്ലായിരുന്നു, കിംവദന്തികളില്‍ വേദനയുണ്ട്- ധ്രുവ് വിക്രം


-

നടന്‍ വിക്രമിന്റെ ആരോഗ്യനിലയെക്കുറിച്ച് പ്രതികരണവുമായി നടന്‍ ധ്രുവ് വിക്രം. ഹൃദയാഘാതമല്ല, അപ്പയ്ക്ക് നെഞ്ചില്‍ ചെറിയ അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും കിംവദന്തികളില്‍ വേദനയുണ്ടെന്നും ധ്രുവ് വിക്രം കുറിച്ചു.

അദ്ദേഹത്തിനും കുടുംബത്തിനും ഈ അവസരത്തില്‍ സ്വകാര്യത നല്‍കണമെന്നും നമ്മുടെ ചിയാന്‍ ഇപ്പോള്‍ സുഖമായിരിക്കുന്നുവെന്നും ധ്രുവ് കൂട്ടിച്ചേര്‍ത്തു.

നെഞ്ചുവേദനയെത്തുടര്‍ന്ന് നടന്‍ വിക്രമിനെ വെള്ളിയാഴ്ച ഉച്ചയോടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിക്രമിന് ഹൃദയാഘാതമുണ്ടായെന്നാണ് ആദ്യം വാര്‍ത്തകള്‍ പുറത്തുവന്നത്.

എന്നാല്‍, ഹൃദയാഘാതം ഉണ്ടായിട്ടില്ലെന്നും നെഞ്ചില്‍ നേരിയ അസ്വസ്ഥത മാത്രമായിരുന്നുവെന്നും അദ്ദേഹത്തിന്റെ മാനേജര്‍ സൂര്യനാരായണന്‍ പിന്നീട് ട്വിറ്ററില്‍ കുറിച്ചു.

''വിക്രം സുഖമായിട്ടിരിക്കുന്നു. ഒരുദിവസത്തിനകം ആശുപത്രി വിടുമെന്നു കരുതുന്നു. ആരാധകര്‍ കിംവദന്തികളില്‍ വിശ്വസിക്കരുത്. അദ്ദേഹത്തിനും കുടുംബത്തിനും ഈസമയത്ത് ആവശ്യമായ സ്വകാര്യത നല്‍കണം'' -സൂര്യനാരായണന്‍ അഭ്യര്‍ഥിച്ചു. വിക്രം അപകടനില തരണംചെയ്തതായി ആശുപത്രിവൃത്തങ്ങളും അറിയിച്ചു.

വെള്ളിയാഴ്ച വൈകീട്ട് മണിരത്‌നത്തിന്റെ 'പൊന്നിയിന്‍ സെല്‍വ'ത്തിന്റെ ടീസര്‍ റിലീസ് ചടങ്ങില്‍ പങ്കെടുക്കേണ്ടതായിരുന്നു വിക്രം. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.

ഒ.ടി.ടിയില്‍ റിലീസായ 'മഹാന്‍' ആണ് വിക്രമിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.സൈക്കോളജിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ 'കോബ്ര'യാണ് ഇനി പ്രദര്‍ശനത്തിനെത്താനുള്ളത്.

ഓഗസ്റ്റ് 11-ന് ചിത്രം തിയേറ്ററുകളിലെത്തുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചിട്ടുണ്ട്.
ആ ഹൈജാക്കിങ്‌ പാളിയത് നീര്‍ജയുടെ മനക്കരുത്തില്‍; ഒരു ജീവന്റെ വില

Content Highlights: Chiyaan vikram health update, dhruv vikram clarifies, rumors, chest pain

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022

Most Commented