ര്‍ഷങ്ങള്‍ക്ക് ശേഷം നടന്‍ ചിയാന്‍ വിക്രം വീണ്ടും മലയാളത്തിലേക്ക് എത്തുന്നുവെന്ന് റിപ്പോര്‍ട്ട്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ഒരു പീരിയഡ് ചിത്രത്തിലൂടെയാണ് വിക്രം മലയാള സിനിമയിലേക്ക് തിരിച്ചുവരുന്നതെന്നാണ് സൂചനകള്‍. ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം.1970 കളില്‍ മലപ്പുറത്തു നടക്കുന്ന ഒരു കഥ പറയുന്ന ഈ ചിത്രം രചിക്കുന്നത് 'ഉണ്ട' എന്ന മമ്മൂട്ടി ചിത്രം രചിച്ച ഹര്‍ഷാദ് ആണ്.

ധ്രുവം, സൈന്യം, ഇന്ദ്രപ്രസ്ഥം തുടങ്ങിയ ചിത്രങ്ങളില്‍ സഹതാരമായി വേഷമിട്ടാണ് വിക്രം തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. ഇന്ദ്രിയമാണ് വിക്രം മലയാളത്തില്‍ അവസാനമായി ചെയ്ത ചിത്രം.രാജേഷ് എം സെല്‍വ ഒരുക്കുന്ന തമിഴ് ചിത്രത്തിലാണ് വിക്രം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്..

ഫഹദ് ഫാസിലിനെ നായകനാക്കി ട്രാന്‍സ് എന്ന ചിത്രമാണ് അന്‍വര്‍ റഷീദ് ഇപ്പോള്‍ ചെയ്യുന്നത്.

 

Content Highlights : chiyaan vikram back to malayalam filmanwar rasheed movie vikram into mollywood anwar rasheed