മണിരത്നം സിനിമ എന്നുപറഞ്ഞാലേ യുദ്ധത്തിന് പോവുന്നതുപോലെ, അപ്പോൾ അദ്ദേഹം യുദ്ധസിനിമ എടുത്താലോ? -വിക്രം


ഗോകുലം മൂവീസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെടുത്തിരിക്കുന്നത്. സെപ്തംബർ 30 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. 

മാതൃഭൂമിയുടെ പൊന്നിയിൻ സെൽവൻ കേരളാ ലോഞ്ചിൽ വിക്രം സംസാരിക്കുന്നു | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

ചെറുപ്പം മുതലേ ഇഷ്ടമുള്ള കഥാപാത്രമായിരുന്നു ആദിത്യ കരികാലന്റേതെന്ന് നടൻ വിക്രം. തിരുവനന്തപുരത്ത് മാതൃഭൂമിയുടെ പൊന്നിയിൻ സെൽവൻ കേരളാ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ കഥാപാത്രം ചെയ്യണമെന്ന് മണിരത്നം സർ പറഞ്ഞപ്പോൾ വല്ലാത്തൊരു ഊർജം ലഭിച്ചെന്നും വിക്രം പറഞ്ഞു.

മുടി നീട്ടണമെന്നും കുതിരസവാരി പഠിക്കണമെന്നുമെല്ലാം പറഞ്ഞപ്പോൾ ശരിക്കും ചാർജായെന്ന് ചിയാൻ പറഞ്ഞു. എല്ലാവരും ഈ സിനിമയ്ക്കായി നന്നായി കഷ്ടപ്പെട്ടു. മണി സാറിനൊപ്പമുള്ള രാവണനായിരുന്നു കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ചിത്രങ്ങളിലൊന്ന്. ഒരു യുദ്ധത്തിന് പോകുന്നപോലെയായിരുന്നു ആ സിനിമ ചെയ്തത്. അപ്പോൾ മണിരത്നം സർ ഒരു യുദ്ധസിനിമ തന്നെയെടുത്താൽ എങ്ങനെയുണ്ടാവുമെന്ന് വിക്രം ചോദിച്ചു. കൽക്കിക്കും മണി സാറിനും നന്ദിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച കാർത്തി, ജയംരവി, ജയറാം, വിക്രം പ്രഭു, റഹ്മാൻ, ബാബു ആന്റണി, തൃഷ, ഐശ്വര്യ ലക്ഷ്മി, സംവിധായകൻ മണിരത്നം, ​ഗോകുലം ​ഗോപാലൻ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഗോകുലം മൂവീസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെടുത്തിരിക്കുന്നത്. സെപ്തംബർ 30 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

കല്യാൺ ജ്വല്ലേഴ്സാണ് പരിപാടിയുടെ പ്രധാന സ്പോൺസർ. ക്ലബ് എഫ് എം 94.3 ഇൻ അസോസിയേഷൻ വിത്ത് രാമചന്ദ്രൻ ആണ് എക്സ്ക്ലൂസീവ് റേഡിയോ പാർട്ണർ.

Content Highlights: chiyaan vikram about ponniyin selvan and maniratnam, jayam ravi, karthi, trisha, aishwarya lekshmi

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented