Chiri movie
ജോ ജോൺ ചാക്കോ, അനീഷ് ഗോപാൽ, കെവിൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോസഫ് പി കൃഷ്ണ സംവിധാനം ചെയ്യുന്ന 'ചിരി'യുടെ ടീസർ പുറത്തിറങ്ങി.
ഡ്രീം ബോക്സ് പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ മുരളി ഹരിതം നിർമ്മിക്കുന്ന 'ചിരി'യിൽ ശ്രീജിത്ത് രവി, സുനിൽ സുഖദ, വിശാഖ്, ഹരികൃഷ്ണൻ,ഹരീഷ് പേങ്ങൻ, മേഘ സത്യൻ, ഷെെനി സാറാ, ജയശ്രീ, സനുജ, അനുപ്രഭ, വർഷ മേനോൻ തുടങ്ങിയവരും അഭിനയിക്കുന്നു.
ക്യാമറ-ജിൻസ് വിൻസൺ, തിരക്കഥ,സംഭാഷണം-ദേവദാസ്, സംഗീതം-പ്രിൻസ്, ജാസി ഗിഫ്റ്റ്. പ്രൊഡക്ഷൻ കൺട്രോളർ-ജാവേദ് ചെമ്പ്, കല-എം കോയ, മേക്കപ്പ്-റഷീദ് മുഹമ്മദ്,വസ്ത്രാലങ്കാരം-ഷാജി ചാലക്കുടി, സ്റ്റിൽസ്-ജയപ്രകാശ് അതളൂർ, പരസ്യക്കല-യെല്ലോ ടൂത്ത്, എഡിറ്റർ-സൂരജ് ഇ എസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- വിജിത്ത്, പ്രൊഡക്ഷൻ മാനേജർ- ജാഫർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-സുഹൈൽ വിപിഎല്‍.
സുഹൃത്തിന്റെ ക്ഷണിക്കാത്ത വിവാഹത്തിന് പ്രശ്നക്കാരനായ സഹപാഠി എത്തുമ്പോൾ ഉണ്ടാകുന്ന രസകരമായ സംഭവമുഹൂർത്തങ്ങളാണ് 'ചിരി'യിൽ ദൃശ്യവൽക്കരിക്കുന്നത്. വാർത്ത പ്രചരണം-എ എസ് ദിനേശ്,ആതിര ദിൽജിത്ത്.
Content Highlights : Chiri movie teaser Joseph P Krishna Joe John Chacko, Aneesh Gopal, Kevin Jose
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..