തെലുങ്ക് താരം രാം ചരണിന് ജന്മദിനാസംസകള്‍ നേര്‍ന്ന് അച്ഛനും തെലുങ്ക് സൂപ്പര്‍ താരവുമായ ചിരഞ്ജീവി. രാം ചരണിന്റെ കുട്ടിക്കാല ചിത്രം പങ്കുവച്ചാണ് താരം ജന്മദിനാശംസകള്‍ നേര്‍ന്നത്.

"രാം ചരണ്‍ ജനിച്ചപ്പോള്‍ ഞാന്‍ അതീവ സന്തോഷവാനായിരുന്നു. മാര്‍ച്ച് 27 ന് അവന്‍ ജനിച്ചതിന് ഒരു കാരണമുണ്ടെന്ന് കുറേ കഴിഞ്ഞപ്പോള്‍ എനിക്ക് മനസിലായി...ലോക നാടക ദിനം..ജലത്തിലെ മത്സ്യമെന്ന പോലെയാണ് അവന്‍ അഭിനയം തിരഞ്ഞെടുത്തത്. ഈ ദിനത്തില്‍ നിനക്ക് എല്ലാ ആശംസകളും.."ചിരഞ്ജീവി കുറിച്ചു.

Chiranjeevi

 

ബാഹുബലിക്ക്  ശേഷം രാജമൗലി ഒരുക്കുന്ന ആര്‍ആര്‍ആര്‍ ആണ് രാം ചരണിന്റെ പുതിയ ചിത്രം. താരത്തിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ചിത്രത്തിലെ താരത്തിന്റെ ക്യാരക്ടര്‍ വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിരുന്നു. അല്ലൂരി സീതാരാമരാജു എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ രാം എത്തുന്നത്.

രാമിന് പുറമേ ജൂനിയര്‍ എന്‍.ടി.ആര്‍, ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും അജയ് ദേവ്ഗണും കേന്ദ്ര കഥാപാത്രങ്ങളെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇരുവരുടെയും ആദ്യ ദക്ഷിണേന്ത്യന്‍ ചിത്രമാണ് ഇത്.

1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്യസമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. രാം ചരണിന്റെ നായികയായാണ് ആലിയ ചിത്രത്തിലെത്തുക.

ഡിവിവി എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ഡി വി വി ധനയ്യ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. എം എം കീരവാണി സംഗീതം നിര്‍വഹിക്കും. 2021 ജനുവരി എട്ടിന് ചിത്രത്തെ തീയേറ്ററുകളില്‍ എത്തുമെന്നാണ് സൂചന.

Content Highlights : Chiranjeevi Wishes Son Ram Charan on Birthday