ആരാധകരെ ഏറെ വേ​ദനിപ്പിച്ച ഒന്നായിരുന്ന നടി മേഘ്ന രാജിന്റെ ഭർത്താവും കന്നഡ നടനുമായ ചിരഞ്ജീവി സർജയുടെ  അകാല വിയോ​ഗം. മേഘ്ന മൂന്ന് മാസം ​ഗർഭിണിയായിരിക്കുന്ന സമയത്താണ് ഹൃദയാഘാതത്തിന്റെ രൂപത്തിൽ ചിരഞ്ജീവിയെ മരണം തട്ടിയെടുക്കുന്നത്.

പിന്നീട് മേഘ്നയുടെ കുഞ്ഞിനെ കാണാനുള്ള കാത്തിരിപ്പിലായിരുന്നു ഏവരും. ഈയിടെയാണ് മേഘ്ന തന്റെ കണ്മണിയുടെ മുഖം ആദ്യമായി ആരാധകർക്ക് പരിചയപ്പെടുത്തിയത്. 

ഇപ്പോഴിതാ അച്ഛൻ അവസാനമായി അഭിനയിച്ച രാജമാർത്താണ്ഡ എന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറക്കിയിരിക്കുകയാണ് ചിന്റുവെന്ന് വിളിപ്പേരുള്ള ജൂനിയർ ചിരു. കെ രാമനാരായൺ ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. അദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. അർജുൻ ജന്യയാണ് സംഗീത സംവിധായകൻ. 

ഇക്കഴിഞ്ഞ പ്രണയദിനത്തിലാണ് ജൂനിയർ ചിരുവിനെ ആരാധകർക്ക് മേഘ്‌ന പരിചയപ്പെടുത്തിയത്. എല്ലാവരും നൽകിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ചു കൊണ്ട് കുഞ്ഞിന് വേണ്ടി ഒരു കുറിപ്പും മേഘ്‌ന പങ്കുവച്ചു. 

'ഞാൻ ജനിക്കുന്നതിന് മുമ്പ് തന്നെ നിങ്ങൾ എന്നെ സ്‌നേഹിച്ചിരുന്നു. ഇപ്പോൾ നമ്മൾ ആദ്യമായി കാണുമ്പോൾ അമ്മയ്ക്കും അപ്പയ്ക്കും നൽകിയ സ്‌നേഹത്തിനും പിന്തുണയ്ക്കും എന്റെ ഹൃദയത്തിൽ നിന്നും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുകയാണ്. നിങ്ങൾ കുടുംബമാണ്.. നിരുപാധികം സ്‌നേഹിക്കുന്ന കുടുംബം'- മേഘ്‌ന കുറിച്ചു.

Content Highlights : Chiranjeevi Sarja Last Movie RajaMarthanda Trailer Meghana Raj Junior Chiru