ലൂസിഫർ റീമേക്ക് ഞാൻ ചെയ്താൽ നന്നാവുമെന്ന് പറഞ്ഞത് 'പുഷ്പ' സംവിധായകൻ -ചിരഞ്ജീവി


മകനും നടനും ​ഗോഡ്ഫാദറിന്റെ നിർമാതാവുമായ രാം ചരൺ തേജയാണ് മലയാളചിത്രമായ ലൂസിഫറിനേക്കുറിച്ച് പറഞ്ഞതെന്ന് ചിരഞ്ജീവി പറഞ്ഞു.

ചിരഞ്ജീവിയും സൽമാൻ ഖാനും | ഫോട്ടോ: എ.എൻ.ഐ

മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്കാണ് ചിരഞ്ജീവിയെ നായകനാക്കി മോഹൻ രാജ സംവിധാനം ചെയ്ത ​ഗോഡ്ഫാദർ. നൂറ് കോടി രൂപയാണ് ചിത്രം ഇതുവരെ കളക്റ്റ് ചെയ്തത്. ഇപ്പോഴിതാ ലൂസിഫർ റീമേക്ക് ചെയ്യാനുള്ള ആശയം തനിക്കെങ്ങനെ വന്നുവെന്ന് പറഞ്ഞിരിക്കുകയാണ് ചിരഞ്ജീവി.

മകനും നടനും ​ഗോഡ്ഫാദറിന്റെ നിർമാതാവുമായ രാം ചരൺ തേജയാണ് മലയാളചിത്രമായ ലൂസിഫറിനേക്കുറിച്ച് പറഞ്ഞതെന്ന് ചിരഞ്ജീവി പറഞ്ഞു. ഹൈദരാബാദിൽ വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പുഷ്പ എന്ന ചിത്രത്തിന്റെ സംവിധായകനായ സുകുമാർ ആണ് ഈ ചിത്രം തെലുങ്കിൽ ചെയ്താൽ നന്നായിരിക്കുമെന്ന് പറഞ്ഞത്. സിനിമയുടെ വിജയം സംവിധായകൻ മോഹൻ രാജയുടെ പിന്നിൽ‌ അണിനിരന്ന ടീമിന്റെ അധ്വാനമാണെന്നും അദ്ദേഹം പറഞ്ഞു.“സംവിധായകൻ സുകുമാറാണ് ലൂസിഫർ തെലുങ്ക് റീമേക്ക് ഞാൻ ചെയ്താൽ നന്നാവുമെന്ന് പറഞ്ഞത്. ഐഡിയ സുകുമാറിന്റേതാണെങ്കിലും പിന്നീട് അദ്ദേഹത്തെ ലഭ്യമായില്ല. മറ്റുരണ്ട് സംവിധായകരുമായി ചർച്ച നടത്തിയിരുന്നു. ഒരു ദിവസം ചരൺ ആണ് തനി ഒരുവൻ ചെയ്ത മോഹൻ രാജയേക്കുറിച്ച് പറഞ്ഞത്. ലൂസിഫർ റീമേക്ക് മോഹൻ രാജയേക്കൊണ്ട് സാധിക്കുമെന്ന് എനിക്ക് നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. അദ്ദേഹത്തിനും ഈ വിഷയം വളരെയധികം ഇഷ്ടമായിരുന്നു. മോഹൻരാജയുൾപ്പെടെ മുഴുവൻ ടീമും ഒപ്പമിരുന്നാണ് ലൂസിഫറിൽ ചില മാറ്റങ്ങൾ വരുത്തി ​ഗോഡ്ഫാദർ ​ഗംഭീരമാക്കിയത്.” ചിരഞ്ജീവി പറഞ്ഞു.

കൂട്ടായ പരിശ്രമമാണ് സിനിമയെന്നാണ് തന്റെ വിശ്വാസമെന്നും മെ​ഗാസ്റ്റാർ പറഞ്ഞു. വിജയത്തിന് പിന്നിൽ എപ്പോഴും കൂട്ടായ പരിശ്രമമുണ്ടാവും. അതുകൊണ്ടാണ് വിജയമെന്ന് തന്റേതെന്ന് മാത്രമായി കരുതാത്തത്. കഴിഞ്ഞ ഏപ്രിലിൽ വന്ന ആചാര്യ എന്ന ചിത്രം അത്ര തൃപ്തികരമായിരുന്നില്ല. നിർമാതാക്കൾക്ക് താനും ചരണും നല്ലൊരു സംഖ്യ തിരിച്ചുകൊടുത്തു. ​ഗോഡ്ഫാദർ പൂർണതൃപ്തി നൽകിയ ചിത്രമായിരുന്നെന്നും ചിരഞ്ജീവി കൂട്ടിച്ചേർത്തു.

Content Highlights: Chiranjeevi about Godfather movie, Chiranjeevi says Sukumar suggested him lucifer remake


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented