പ്രതിഫലത്തിന്റെ എൺപത് ശതമാനവും ഞങ്ങൾ തിരിച്ചുകൊടുത്തു, ആചാര്യയുടെ പരാജയത്തിൽ ചിരഞ്ജീവി


തന്റെ സിനിമകളുടെ പരാജയത്തിന്റെ പൂർണ ഉത്തരവാദിത്വം താൻ ഏറ്റെടുക്കാറുണ്ട് എന്ന് ഒരു ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു

ആചാര്യയുടെ പോസ്റ്റർ |ഫോട്ടോ: www.instagram.com/chiranjeevikonidela/

തെലുങ്കിലെ ഹിറ്റ് മേക്കറാണ് കൊരട്ടാല ശിവ. ചിരഞ്ജീവി, രാംചരൺ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അദ്ദേഹം സംവിധാനം ചെയ്ത ആചാര്യക്ക് പക്ഷേ തിയേറ്ററിൽ ആളെ കൂട്ടാനായില്ല. ചിത്രം ബോക്സോഫീസിൽ തകർന്നടിഞ്ഞു. സിനിമയിൽ തങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട് ഒരു കാര്യം തുറന്നുപറഞ്ഞിരിക്കുകയാണ് ചിരഞ്ജീവി ഇപ്പോൾ.

തന്റേയും രാംചരണിന്റേയും പ്രതിഫലത്തിന്റെ എൺപത് ശതമാനവും നിർമാതാക്കൾക്ക് തിരികെ കൊടുത്തുവെന്നാണ് ചിരഞ്ജീവി പറഞ്ഞത്. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ തുറന്നുപറച്ചിൽ. തന്റെ സിനിമകളുടെ പരാജയത്തിന്റെ പൂർണ ഉത്തരവാദിത്വം താൻ ഏറ്റെടുക്കാറുണ്ട് എന്ന് ഒരു ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു. ഇതിനുള്ള ഉദാഹരണമായി ആചാര്യയുടെ പരാജയമാണ് സൂപ്പർതാരം ചൂണ്ടിക്കാട്ടിയത്. ആചാര്യയുടെ പരാജയത്തിൽ കുറ്റബോധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ചിരഞ്ജീവിയും രാംചരണും മുഴുനീള വേഷങ്ങളിൽ ആദ്യമായെത്തിയ ചിത്രമായിരുന്നു ആചാര്യ. റിലീസ് ചെയ്ത് ആദ്യ മൂന്നുദിവസങ്ങൾകൊണ്ട് 73 കോടിയോളം കളക്ഷൻ നേടിയ ചിത്രത്തിന് പിന്നീട് ആ കുതിപ്പ് തുടരാനായില്ല. പൂജാ ഹെ​ഗ്ഡേ, സോനു സൂദ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാനവേഷങ്ങളിൽ. അതേസമയം ചിരഞ്ജീവി നായകനായ ​ഗോഡ്ഫാദർ എന്ന ചിത്രം തിയേറ്ററുകളിൽ തുടരുകയാണ്. മലയാളചിത്രം ലൂസിഫറിന്റെ റീമേക്കായ ചിത്രത്തിൽ സൽമാൻ ഖാനും നയൻതാരയുമാണ് മറ്റപ്രധാനവേഷങ്ങളിൽ.

Content Highlights: chiranjeevi on acharya's box office failure, chiranjeevi and ramcharan returned their remuneration


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Luis Suarez

1 min

ജയിച്ചിട്ടും പുറത്ത്; ടീ ഷര്‍ട്ട് കൊണ്ട് മുഖം മറച്ച്, സൈഡ് ബെഞ്ചില്‍ കണ്ണീരടക്കാനാകാതെ സുവാരസ് 

Dec 2, 2022

Most Commented