മലയാളത്തിന്റെ സ്വന്തം സൂപ്പർസ്റ്റാർ മമ്മൂട്ടിയ്ക്ക് ജന്മദിനാശംസകൾ നേർന്ന് തെലുങ്ക് താരം ചിരഞ്ജീവി. മമ്മൂട്ടിയുടെ സഹപ്രവർത്തകനായതിൽ അഭിമാനിക്കുന്നുവെന്നും വർഷങ്ങളായി പ്രേക്ഷകരെ ആകർഷിക്കുന്നത് ഇനിയും തുടരട്ടെയെന്നും ചിരഞ്ജീവി ട്വീറ്റ് ചെയ്തു.

"ജന്മദിനാശംസകൾ പ്രിയപ്പെട്ട മമ്മുക്ക. മനോഹരമായ ഈ സിനിമാ മേഖലയിൽ നിങ്ങളുടെ സഹപ്രവർത്തകനാകാൻ സാധിച്ചതിൽ അഭിമാനിക്കുന്നു. വർഷങ്ങളായി നിങ്ങളുടെ അഭിനയം സിനിമ പ്രേമികൾക്ക് ഒരു നിധിയാണ്. അവർ അതിൽ ആഹ്ളാദിക്കുകയും കൂടുതൽ ആവശ്യപ്പെടുകയും ചെയ്യുന്നു. നിരവധി വർഷങ്ങളായി നിങ്ങൾ പ്രേക്ഷകരെ ആകർഷിക്കുന്നത് പോലെ ഇനിയും തുടരട്ടെ.. ജന്മദിനാശംസകൾ "! ചിരഞ്ജീവി ട്വീറ്റ് ചെയ്യുന്നു.

Content Highlights :Chiranjeevi Birthday Wishes To Mammootty