ചിരഞ്ജീവിയും രാം ചരണും ഒന്നിക്കുന്ന ആചാര്യയുടെ ടീസർ പുറത്ത്. കൊരടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ രാം ചരണിന്റെ കഥാപാത്രമായ സിദ്ധയെ പരിചയപ്പെടുത്തുന്ന ടീസറാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിൽ അതിഥി താരമായാണ് രാം ചരൺ വേഷമിടുന്നത്. 

കാജൽ അഗർവാളാണ് നായിക. രാം ചരണിന്റെ ജോഡിയായി പൂജ ഹെഡ്‍ഡെയും അഭിനയിക്കുന്നു. 2022 ഫെബ്രുവരി നാലിനാണ് ചിത്രം പ്രദർശനത്തിനെത്തുക. 

സോനു സൂദ്, ജിഷു സെൻഗുപ്‍ത, സൗരവ് ലോകോഷേ, കിഷോർ പൊസനി കൃഷ്‍ണ മുരളി, തനികെല്ല ഭരണി, അജയ്, സംഗീത് കൃഷ്‍ തുടങ്ങിയവരാണ് ആചാര്യയിലെ മറ്റ് താരങ്ങൾ. സംഗീതം മണിശർമ, ഛായാഗ്രഹണം തിരു, എഡിറ്റിങ് നവീൻ നൂലി. 

Content Highlights : Chiranjeevi and Ram Charan in Acharya Movie Teaser