മോ എന്ന ചിത്രത്തിലെ ജയറാമിന്റെ അഭിനയത്തെ പ്രശംസിച്ച് ചിരഞ്ജീവി. സിനിമയുടെ ട്രെയ്ലർ ട്വീറ്റ് ചെയ്തുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം. അസാധാരണവും അനായാസവുമായ അഭിനയത്തിലൂടെ കഥാപാത്രത്തിലേക്കുള്ള പരകായപ്രവേശത്തെ എത്ര അഭിനന്ദിച്ചാലും അധികമാവില്ല എന്നും, നമോയിലെ അഭിനയത്തിലൂടെ നിരവധി അംഗീകാരങ്ങൾ ജയറാമിനെ തേടിയെത്തുമെന്നും ചിരഞ്ജീവി പറഞ്ഞു.

ദേശീയ തലത്തിൽ അം​ഗീകാരങ്ങൾ നേടിയ വിജീഷ് മണിയാണ് ചിത്രത്തിന്റെ സംവിധായകൻ. സിനിമയ്ക്കു വേണ്ടി ഒരു വർഷത്തോളമാണ് ജയറാം തയ്യാറെടുപ്പ് നടത്തിയത്. പുരാണ പ്രസിദ്ധമായ സുധാമാ എന്ന കഥാപാത്രമായി മാറാൻ ശരീരഭാരം കുറയ്ക്കുകയും തല മുണ്ഡനം ചെയ്യുകയും ചെയ്ത ജയറാം കഥാപാത്രമായി ജീവിക്കുകയായിരുന്നു. മൂന്ന് ദശകത്തിലേറെ നീണ്ട തൻ്റെ അഭിനയജീവിതത്തിലെ ഏറ്റവും വെല്ലുവിളിയുണ്ടാക്കിയ കഥാപാത്രമായിരുന്നു സുധാമാവ് എന്ന് ജയറാം പറഞ്ഞു. ഇന്ത്യൻ സിനിമയിലെ പ്രഗത്ഭരായ ഒരു സംഘം ടെക്നീഷ്യൻമാരാണ് നമോ യ്ക്ക് പിന്നിൽ പ്രവർത്തിച്ചത്. പത്മശ്രീ ഭജൻ സാമ്രാട്ട് അനൂപ് ജലോട്ട ഈണം നൽകിയ നമോ യിലെ ആദ്യ ഗാനം മോഹൻലാൽ അദ്ദേഹത്തിൻ്റെ ഫെയ്സ്ബുക്ക് പേജിലൂടെ മെയ് മുപ്പത്തി ഒന്നിന് റിലീസ് ചെയ്തിരുന്നു. 

പുരാണ പ്രസിദ്ധമായ ഒരു കഥയുടെ പുനരാഖ്യാനത്തിലൂടെ ഒരു യഥാർത്ഥ ഭരണാധികാരിയുടെയും യഥാർത്ഥ പ്രജയുടെയും മഹത്തായ മാതൃക സൃഷ്ടിക്കുകയാണ് “നമോ”എന്ന ഈ സംസ്കൃത ചിത്രമെന്ന്  സംവിധായകനായ വിജിഷ് മണി വ്യക്തമാക്കുന്നു.

നിർമ്മാണം അനശ്വര ചാരിറ്റബിൾ ട്രസ്റ്റ്. കഥ, സംവിധാനം- വിജീഷ് മണി, തിരക്കഥ- യു പ്രസന്നകുമാർ, എസ്. എൻ മഹേഷ് ബാബു, ക്യാമറ- എസ് ലോകനാഥൻ, ബി ലെനിൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സംഗീതം അനുപ് ജലോട്ടാ. 

സൻകാർ ദേശായി, മമനയൻ,  പ്രകാശ്, മഹിന്ദർ റെഡി, കൃഷ്ണ ഗോവിന്ദ്,  അഞ്ജലി നായർ, മൈഥിലി ജാവേക്കർ, മീനാക്ഷി, സാനിയ, മാസ്റ്റർ സായന്ത്, മാസ്റ്റർ എലൻജിലോ, ബേബി കല്യാണി എന്നിവർ അഭിനയിച്ചിരിക്കുന്നു. 

Content Highlights: Chiranjeevi actor praises Jayaram for Acting Namo Sanskrit Movie, Trailer