ചിൻമയി| ഫോട്ടൊ: youtube.com|watch?v=zlgJgOsAGto
സ്ത്രീകളുടെ ആർത്തവ കാലത്ത് ഉപയോഗ പ്രദമായ മെൻസ്ട്രൽ കപ്പ്, ടാംപൂൺ എന്നിവയെക്കുറിച്ച് ഗായിക ചിൻമയി കഴിഞ്ഞ ദിവസം ഒരു വീഡിയോ പങ്കുവച്ചിരുന്നു. മൂന്ന് ഭാഷകളിലാണ് ചിൻമയി വീഡിയോ പങ്കുവച്ചത്. ചിൻമയിയുടെ യൂട്യൂബ് ചാനലിൽ പങ്കുവച്ചിരിക്കുന്ന വീഡിയോക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
എന്നാൽ ഈ പ്രതികരണങ്ങൾക്കിടയിലും ഒരു ചോദ്യമാണ് ചിൻമയിയെ അലട്ടുന്നത്. മെൻസ്ട്രൽ കപ്പ് ഉപയോഗിച്ചാൽ കന്യകാത്വം നഷ്ടപ്പെടുമെന്ന ആശങ്കയാണ് പലർക്കും.
''മെൻസ്ട്രൽ കപ്പ് അല്ലെങ്കിൽ ടാംപൂൺ ഉപയോഗിക്കുന്നതിനെക്കുറിച്ച് പറയുമ്പോൾ എറ്റവും കൂടുതൽ വരുന്ന ചോദ്യം 'കന്യകാത്വം' നഷ്ടപ്പെടുമോ എന്നതാണ്. സ്ത്രീകളുടെ ആരോഗ്യം, ലൈംഗികാരോഗ്യം, ലൈംഗിക വിദ്യാഭ്യാസം എന്നിവയെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ ഭയപ്പെടുത്തുന്നതാണ്''- ചിൻമയി കുറിച്ചു.
Content Highlights: Chinmayi Sripada singer on her new video Switching to Menstrual Cup, reaction
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..