എനിക്ക് കുഞ്ഞുങ്ങള്‍ ഉണ്ടായതിന് കവിയെ അഭിനന്ദിക്കുന്നതെന്തിന്- ചിന്‍മയി


കുഞ്ഞുങ്ങൾക്ക് മുലയൂട്ടുന്ന ചിത്രം ചിൻമയി പങ്കുവച്ചപ്പോൾ, ചിൻമയി

അമ്മയായ വിവരം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചതിന് പിന്നാലെ തനിക്കെതിരേ വിദ്വേഷ പ്രചരണം നടത്തുന്നതിനെതിരേ ഗായിക ചിന്‍മയി. കഴിഞ്ഞ ദിവസമാണ് ചിന്‍മയി കുഞ്ഞുങ്ങളുടെ ചിത്രം പുറത്ത് വിട്ടത്. വാടകഗര്‍ഭപാത്രത്തിലൂടെയാണ് ചിന്‍മയിക്ക് കുഞ്ഞുങ്ങള്‍ ജനിച്ചതെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ ചിന്‍മയി അത് നിഷേധിച്ച് രംഗത്ത് വരികയും ചെയ്തു. തനിക്ക് കുഞ്ഞുണ്ടായതില്‍ വൈരമുത്തുവിനെ അഭിനന്ദിക്കുന്നവരുടെ മാനസിക നില തനിക്ക് മനസ്സിലാകുന്നില്ലെന്ന് ചിന്‍മയി പറഞ്ഞു. വൈരമുത്തുവിനെതിരേ ചിന്‍മയി നേരത്തേ മീ ടൂ ആരോപണം ഉന്നയിച്ചിട്ടുണ്ട്.

ചിന്‍മയിയുടെ വാക്കുകള്‍

രണ്ടരവര്‍ഷം മുന്‍പ് ഗര്‍ഭം അലസിപ്പോയിരുന്നു. അതിന് ശേഷം എനിക്ക് മാനസിക വിഷമമുണ്ടായി. അതുകൊണ്ടാണ് ഞാന്‍ വീണ്ടും ഗര്‍ഭിണിയായപ്പോള്‍ ആരോടും പറയാതിരുന്നത്. ഞാനുമായി അടുപ്പമുള്ളവരോട് മാത്രമേ ഇക്കാര്യം പങ്കുവച്ചിട്ടുള്ളൂ.

കുട്ടികള്‍ ഉണ്ടായപ്പോള്‍ കവിയ്ക്ക് അഭിനന്ദനം പറഞ്ഞ് ചിലര്‍ രംഗത്ത് വന്നു. അവരില്‍ പലരെയും ഞാന്‍ ബ്ലോക്ക് ചെയ്തു. എന്തുകൊണ്ടാണ് കുട്ടികള്‍ക്ക് കവിയുടെ നിറമില്ലാത്തത് എന്നൊക്കെ ചോദിച്ചു. നമ്മുടെ സമൂഹം ആണ്‍കുട്ടികളെ എങ്ങനെ വളര്‍ത്തുന്നത് എന്ന് മനസ്സിലാകുന്നില്ല. ഒരു സ്ത്രീ ലൈംഗിക ചൂഷണം നേരിട്ടുവെന്ന് തുറന്ന് പറയുമ്പോള്‍ അവള്‍ക്കൊപ്പം നില്‍ക്കുന്നതിന് പകരം കുറ്റപ്പെടുത്തുകയാണ് ചെയ്യുന്നത്.

മീടൂ മൂവ്‌മെന്റിന്റെ ഭാഗമായി ഒരുപാട് സ്ത്രീകള്‍ രംഗത്ത് വന്നിട്ടുണ്ട്. തിഴ്‌നാട്ടില്‍ ഞാന്‍ മാത്രമല്ല ഒരുപാട് സ്ത്രീകള്‍ അതേ കവിയ്‌ക്കെതിരേ സംസാരിച്ചിട്ടുണ്ട്. രാഷ്ട്രീയക്കാര്‍ അടക്കമുള്ള പ്രമുഖര്‍ കവിയ്ക്ക് പിന്തുണ നല്‍കുന്നതുകൊണ്ട് നീതി ലഭിക്കുമെന്ന് തോന്നുന്നില്ല.

മുലയൂട്ടുന്നത് സ്വാഭാവികമാണെന്ന സന്ദേശം നല്‍കുന്നതിനാണ് മുലയൂട്ടുന്ന ചിത്രം പോസ്റ്റ് ചെയ്തത്. അത് ഒളിച്ചിരുന്നു ചെയ്യേണ്ട കാര്യമല്ല. ഞാന്‍ പ്രസവിച്ചെങ്കില്‍ മാത്രമേ എനിക്ക് കുട്ടികള്‍ക്ക് പാല്‍ കൊടുക്കാനാകൂ. വാടകഗര്‍ഭപാത്രത്തിലൂടെയല്ല കുഞ്ഞുങ്ങള്‍ ഉണ്ടായത്.

സ്ത്രീകള്‍ക്ക് മര്യാദയും ബഹുമാനവും കൊടുക്കുന്ന സമൂഹമാണെന്ന് എപ്പോഴും പറയും. എന്നാല്‍ പ്രായോഗിക തലത്തില്‍ അത് സംഭവിക്കുന്നില്ല.

Content Highlights: chinmayi sripada against hate messages after child birth, denies surrogacy


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented