-
സാമൂഹ്യപരിഷ്കര്‍ത്താവായ പെരിയാറിനെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് ഗായിക ചിന്മയിയുടെ അമ്മ ടി.പത്മിനിക്കെതിരേ ശക്തമായ വിമര്‍ശനം. ദേവദാസി സമ്പ്രദായം അവസാനിപ്പിച്ച പെരിയാറിനോട് ക്ഷമിക്കാന്‍ സാധിക്കില്ലെന്ന് ടി പത്മിനി പറഞ്ഞിരുന്നു. ഒരു ടെലിവിഷന്‍ ഷോയിലായിരുന്നു പത്മിനിയുടെ പരാമര്‍ശം. തുടര്‍ന്ന് അവര്‍ക്കെതിരേയും ചിന്മയിക്കെതിരേയും വിമര്‍ശനങ്ങള്‍ ശക്തമായി. പത്മിനിയുടെ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ ചിന്മയി അവരുടെ അഭിപ്രായങ്ങള്‍ തന്റേതായി ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളില്‍ ആക്രമിക്കുന്നവര്‍ക്കെതിരെ രംഗത്തെത്തി.
അമ്മയുടെ അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം എനിക്കല്ല. നിങ്ങള്‍ക്ക് വിയോജിപ്പുണ്ടെങ്കില്‍ വിമര്‍ശിക്കാം. എന്റെ അമ്മയ്ക്ക് അവരുടെ അഭിപ്രായങ്ങള്‍ തുറന്ന് പറയാനുള്ള പ്രാപ്തിയുണ്ട്. ഞാന്‍ അവരുടെ അഭിപ്രായത്തെ പിന്തുണയ്ക്കുന്നില്ല. ദേവദാസി സമ്പ്രദായത്തെ അനുകൂലിച്ച് ഞാന്‍ ഒരിക്കലും സംസാരിക്കുകയില്ല. എന്നിരുന്നാലും അമ്മയുടെ പരാമര്‍ശം നിങ്ങളെ വേദനിപ്പിച്ചുവെങ്കില്‍ ഞാന്‍ മാപ്പ് പറയുന്നു- ചിന്മയി വ്യക്തമാക്കി.
Content Highlights: Chinmayi apologises for her mother T Padmini's statement against Periyar, Devadasi system
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..