ക്രിസ് വു | ഫോട്ടോ: www.instagram.com/kriswu/
കനേഡിയൻ- ചൈനീസ് പോപ് ഗായകൻ ക്രിസ് വുവിന് 13 വർഷം തടവ് വിധിച്ച് ബെയ്ജിംഗിലെ കോടതി. ബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷ വിധിച്ചത്. മീ ടൂ ആരോപണങ്ങളേ തുടർന്ന് ശിക്ഷിക്കപ്പെടുന്ന രാജ്യത്തെ ഏറ്റവും പ്രമുഖനായ വ്യക്തിയായും വു മാറി.
2020-ലാണ് ഗായകനെ കുടുക്കിയ സംഭവം നടന്നത്. മദ്യലഹരിയിലായിരുന്ന മൂന്ന് സ്ത്രീകളെ 2020 നവംബർ മുതൽ ഡിസംബർ വരെ തന്റെ വീട്ടിൽ വെച്ച് ക്രിസ് വു ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്ന് ചായോങ് ഡിസ്ട്രിക്റ്റ് പീപ്പിൾസ് കോടതി ഔദ്യോഗിക സോഷ്യൽ മീഡിയാ അക്കൗണ്ടിലൂടെ അറിയിച്ചു.
2021 ജൂലൈ 31 ന് ബെയ്ജിംഗിൽ വെച്ച് വു അറസ്റ്റിലായിരുന്നു. തന്നെയും മറ്റ് പെൺകുട്ടികളെയും വു പീഡിപ്പിക്കാൻ ശ്രമിച്ചതായി ഒരു ദ്യാർത്ഥി പരസ്യമായി ആരോപിച്ചതിനെത്തുടർന്നായിരുന്നു ഇത്. 17 വയസ്സുള്ളപ്പോൾ വു തന്നെ മദ്യം കുടിപ്പിച്ച ശേഷം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പ്രേരിപ്പിച്ചതായും വിദ്യാർത്ഥി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വൂവിന്റെ സൂപ്പർ താര പരിവേഷം തകരുന്നതും ഈ തുറന്നുപറച്ചിലിന് ശേഷമാണ്.
2021-ൽ അറസ്റ്റിലാവുന്നതിന് മുമ്പ് വു യിഫാൻ എന്ന പേരിലാണ് ക്രിസ് വു ചൈനയിൽ അറിയപ്പെട്ടിരുന്നത്. മില്യൺ കണക്കിന് ഫോളോവർമാരായിരുന്നു സോഷ്യൽ മീഡിയയിൽ ഇയാൾക്കുണ്ടായിരുന്നത്. ചൈനയിൽ ജനിച്ച് കാനഡയിൽ വളർന്ന ക്രിസ് വു ശ്രദ്ധേയനാവുന്നത് കൊറിയൻ പോപ് ബാൻഡായ എക്സോയിലൂടെയായിരുന്നു. പോർഷേ പോലുള്ള അന്താരാഷ്ട്ര ബ്രാൻഡുകളുടെ അംബാസിഡറുമായിരുന്നു ഇദ്ദേഹം.
Content Highlights: rape case against canadian pop singer, canadian singer kris wu was found guilty of rape by court
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..