ചിമ്പു | photo: special arrangements
ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിമ്പു നായകനാകുന്ന മാസ് ആക്ഷന്‍ ചിത്രം 'പത്തുതല' റിലീസിനൊരുങ്ങുന്നു. മാര്‍ച്ച് 30-ന് ചിത്രം തിയേറ്ററുകളിലെത്തും. ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ക്രൗണ്‍ ഫിലിംസിനാണ്.
ഒബെലി എന്‍. കൃഷ്ണ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഫാറൂഖ് ജെ. ബാഷയാണ്. എ.ആര്‍. റഹ്മാനാണ് ചിത്രത്തിന്റെ ഗാനങ്ങള്‍ ഒരുക്കുന്നത്. ഗൗതം കാര്‍ത്തിക്, പ്രിയാ ഭവാനി ശങ്കര്‍, ഗൗതം വാസുദേവ് മേനോന്‍, അനു സിത്താര, കലൈയരശന്‍, ടീജയ് എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
നിര്‍മ്മാണം : ജയന്തിലാല്‍ ഗാഢ, കെ. ഇ. ജ്ഞാനവേല്‍രാജ, കോ പ്രൊഡ്യൂസര്‍ : നേഹ, എഡിറ്റിങ് : പ്രവീണ്‍ കെ.എല്‍., ആര്‍ട്ട് : മിലന്‍, ഡയലോഗ് : ആര്‍. എസ്. രാമകൃഷ്ണന്‍, കൊറിയോഗ്രാഫി: സാന്‍ഡി, സ്റ്റണ്ട് : ആര്‍. ശക്തി ശരവണന്‍, കഥ : നാര്‍ധന്‍, ലിറിക്സ് : സ്‌നേകന്‍, കബിലന്‍, വിവേക്, സൗണ്ട് ഡിസൈന്‍ : കൃഷ്ണന്‍ സുബ്രഹ്മണ്യന്‍, കളറിസ്റ്റ് : കെ.എസ്. രാജശേഖരന്‍, സി.ജി : നെക്‌സ്‌ജെന്‍ മീഡിയ, പി.ആര്‍.ഒ. : പ്രതീഷ് ശേഖര്‍
Content Highlights: chimbu movie pathu thala release date announced
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..