ചിമ്പു, കല്യാണി പ്രിയദർശൻ, എസ്.ജെ സൂര്യ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന മാനാടിന്റെ ട്രെയ്ലർ പുറത്തിറങ്ങി. ചിമ്പുവിന്റെ 45ാമത്തെ സിനിമയാണ് മാനാട്.

വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് കാമാച്ചി നിര്‍മ്മിച്ച് വെങ്കട്ട് പ്രഭു കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം പൊളിറ്റിക്കല്‍ ടൈം ലൂപ് ത്രില്ലറാണ്. 

യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം. എസ് എ ചന്ദ്രശേഖര്‍, കരുണാകരന്‍, വൈ ജി മഹേന്ദ്രൻ, വാ​ഗൈ ചന്ദ്രശേഖർ, പ്രേംജി അമരൻ എന്നിവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ഛായാഗ്രഹണം റിച്ചര്‍ഡ് എം നാഥൻ നിര്‍വ്വഹിക്കുന്നു. സ്റ്റണ്ട് സിൽവയാണ് ആക്ഷൻ ഡയറക്ടർ.  ദീപാവലിക്ക് ചിത്രം തീയേറ്ററുകളിൽ പ്രദര്‍ശനത്തിനെത്തും. 

content highlights : Chimbu movie maanadu trailer silambarasan kalyani priyadarshan venkat prabhu