അന്തരിച്ച ബോളിവുഡ് നടന്‍ ഋഷി കപൂറുമൊത്ത് അഭിനയിച്ചതിന്‍റെ ഓര്‍മകള്‍ പങ്കുവച്ച് ബാലതാരം മീനാക്ഷി. ജീത്തു ജോസഫ് സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം 'ദ് ബോഡി'യിലാണ് മീനാക്ഷിക്ക് ഋഷി കപൂറുമൊത്ത് അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചത്. 

ജീത്തുവിന്റെ  ആദ്യ ബോളിവുഡ് ചിത്രമായ ‘ദ് ബോഡി’യാണ് ഋഷി കപൂറിന്റേതായി അവസാനം തീയേറ്ററിൽ എത്തിയ ചിത്രവും. അച്ഛനും മകളുമായാണ് ചിത്രത്തില്‍ ഋഷി കപൂറും മീനാക്ഷിയും വേഷമിട്ടത്. .

"എനിക്കും മകളായി അഭിനയിയ്ക്കാനുള്ള (The Body - 2019) വലിയൊരു ഭാഗ്യം ഉണ്ടായി. ഒട്ടും ഹിന്ദിയറിയാതിരുന്ന എനിക്ക് ഒത്തിരി സ്നേഹത്തോടെയും ഏറ്റവും നല്ലൊരു സപ്പോർട്ടും ഒക്കെയായിരുന്നു അങ്കിള്.. ഒത്തിരി സങ്കടം തോന്നുന്നു..  പ്രണാമം."ഋഷി കപൂറുമൊത്തുള്ള ചിത്രം പങ്കുവച്ച് മീനാക്ഷി കുറിച്ചു.

Meenakshi

നേരത്തെ ജീത്തു ജോസഫും ഋഷി കപൂറിനെക്കുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവച്ചിരുന്നു. 

അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യുക എന്നത് എന്നെ സംബന്ധിച്ച് സ്വപ്നസാക്ഷാത്കാരമായിരുന്നു. സിനിമയോടുള്ള അടങ്ങാത്ത അധിനിവേശവും ജോലിയോടുള്ള സമീപനവും വിനയവുമെല്ലാം 
അദ്ദേഹത്തിൽ നിന്നും ഞാൻ നോക്കി പഠിച്ചു.  

അനുഭവസമ്പത്തിലും സിനിമയെ കുറിച്ചുള്ള അറിവിലും അദ്ദേഹം എന്നേക്കാൾ എത്രയോ മുമ്പിലാണെങ്കിലും എപ്പോഴും വളരെ സ്നേഹത്തോടെയും കരുതലോടെയുമാണ് എന്നോട് പെരുമാറിയിരുന്നത്. അദ്ദേഹത്തോടൊപ്പം സെറ്റിലുണ്ടായിരുന്ന ഓരോ ദിവസവും ഓരോ പുതിയ കാര്യങ്ങൾ പഠിക്കാനായി.ഒരുപാട് വേദനയോടെയാണ് ഞാനിത് പറയുന്നത് ഇന്ത്യൻ സിനിമയ്ക്കൊരു ഇതിഹാസത്തെയാണ് ഇന്ന് നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ വേദനയിൽ പങ്കുചേരുന്നു,” ജീത്തു ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

Content Highlights: Child Artist Meenakshi Remembers Rishi Kapoor