
Jain Krishna
മലയാള സിനിമയിലെ മുൻനിര സംവിധാന സഹായി ആയിരുന്ന പികെ ജയകുമാർ ( ജയ്ൻ കൃഷ്ണ-38) അന്തരിച്ചു. ഹൃദയ സ്തംഭനമായിരുന്നു മരണകാരണം. പരേതനായ കൃഷ്ണൻകുട്ടിയുടെയും ചന്ദ്രികയുടെയും മകനാണ്.
ബി ഉണ്ണികൃഷ്ണൻ, അനിൽ സി മേനോൻ, സുനിൽ കാര്യാട്ടുകര, ജിബു ജേക്കബ്, രോഹിത് വി എസ് തുടങ്ങി ഒട്ടേറെ സംവിധായകർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. മോഹൻലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ടാണ് അവസാനം പ്രവർത്തിച്ച സിനിമ.
നിയമ ബിരുദധാരിയായ ജയകുമാർ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ ഭരണസമിതി അംഗമാണ് . സിനിമാ താരങ്ങളായ ബിജു മേനോൻ, അജു വർഗീസ് തുടങ്ങിയവർ ജയകുമാറിന് ആദരാഞ്ജലികൾ അർപ്പിച്ചു.
Content Highlights : Chief Associate director in malayalam cinema Jain Krishna passed away
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..