ഓസ്‌കറില്‍ 'ചെല്ലോ ഷോ'യ്ക്കൊപ്പം അഭിമാനത്തോടെ നായികയായ ഈ മലയാളി നടി 


എന്‍. സൗമ്യ

ചെല്ലോ ഷോയുടെ പോസ്റ്റർ, ടിയ സെബാസ്റ്റിൻ

കോഴിക്കോട്: ഓസ്‌കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി ഗുജറാത്തി സിനിമ 'ചെല്ലോ ഷോ' മത്സരിക്കുമ്പോള്‍ അതില്‍ അഭിമാനം കൊള്ളുന്നൊരു കോഴിക്കോട്ടുകാരിയുണ്ട് -സിനിമയില്‍ മുഖ്യകഥാപാത്രങ്ങളിലൊരാളായി അഭിനയിച്ച തിരുവമ്പാടി പ്ലാത്തോട്ടത്തില്‍ ടിയ സെബാസ്റ്റ്യന്‍.

വര്‍ഷങ്ങളായി തിയേറ്റര്‍രംഗത്തും സിനിമാ-പരസ്യമേഖലയിലും സജീവമാണ് ഇപ്പോള്‍ മുംബൈയില്‍ താമസിക്കുന്ന ടിയ. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, ബംഗാളി ഭാഷകളിലൊക്കെ നാടകംചെയ്തു. കൂടാതെ, പരസ്യങ്ങളിലും ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ചു. അതുകണ്ടിട്ടാണ് ചെല്ലോ ഷോ (ലാസ്റ്റ് ഫിലിം ഷോ)യിലെ ഓഡിഷനില്‍ പങ്കെടുക്കാനുള്ള ക്ഷണംവന്നത്.

തിരഞ്ഞെടുക്കപ്പെട്ടതോടെ സംവിധായകന്‍ പാന്‍ നളിനിനും സംഘത്തിനുമൊപ്പം ചേര്‍ന്നു. സംവിധായകന്റെ ആത്മാംശമുള്ളതാണ് ചിത്രം. ഗുജറാത്തിലെ പിന്നാക്കമേഖലയിലുള്ള കുട്ടിയുടെ ജീവിതത്തിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. അവന്റെ ജീവിതത്തില്‍ നിറംപകരുന്ന, കലയുടെ വെളിച്ചംപകരുന്ന ലീലമീല എന്ന കഥാപാത്രമായാണ് അഭിനയിച്ചത്. സിനിമയോടുള്ള സംവിധായകന്റെ പ്രണയംതന്നെയാണ് 'ചെല്ലോ ഷോ'.

''വളരെ മനോഹരമായൊരു കഥാപാത്രമാണ് ലീലമീല. തേന്മാവിന്‍കൊമ്പത്തിലെ ശോഭനയുടേതുപോലെ. ഞാനൊരു ഡാന്‍സറാണ്. ഒരു നാടോടിയെപ്പോലെ നൃത്തം ചെയ്യുന്നയാളാണ്. നമ്മള്‍ ശീലിച്ച ചുവടുകളോ ചലനങ്ങളോ പാടില്ല. അതുപോലെ ഗുജറാത്തിഭാഷയാണ്. അതും ഉള്‍ഗ്രാമങ്ങളിലെ കടുകട്ടി ഭാഷ. ആറുഭാഷ സംസാരിക്കുമെങ്കിലും അതില്‍ ഗുജറാത്തി ഇല്ലായിരുന്നു. സിങ്ക് സൗണ്ടായിരുന്നു. ഇങ്ങനെ ഓരോ കാര്യവും ശ്രദ്ധിച്ചുവേണമായിരുന്നു അഭിനയിക്കാന്‍''- ടിയ പറയുന്നു.

2019-ലായിരുന്നു സിനിമയുടെ ഷൂട്ടിങ്. കോവിഡും മറ്റും കൊണ്ട് ചിത്രീകരണം നീണ്ടു. ഒക്ടോബറില്‍ റിലീസ് ചെയ്യും.

''ഹിന്ദിയില്‍ ഇപ്പോള്‍ രണ്ടുസിനിമകള്‍ ചെയ്യുന്നുണ്ട്. വെബ്സീരീസ് ചെയ്തു. മലയാളത്തില്‍ 'തല്ലുമാല'യില്‍ ടൊവിനോയുടെ സഹോദരിയായി അഭിനയിച്ചു. കഥകളിയും കഥക്കുമെല്ലാം ഇഷ്ടമാണ്....''-സിനിമയെയും തിയേറ്ററിനെയും ഒരുപോലെ സ്‌നേഹിക്കുന്ന ടിയ പറഞ്ഞു.

ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍നിന്ന് ഇംഗ്ലീഷ് ഓണേഴ്സ് പൂര്‍ത്തിയാക്കിയശേഷമാണ് അഭിനയത്തില്‍ സജീവമായത്. അച്ഛനമ്മമാരായ സെബാസ്റ്റ്യന്‍ ജോസഫും ഷീലാ സെബാസ്റ്റ്യനും തിരുവമ്പാടിയിലാണ്. ബോളിവുഡിലെ സംവിധായകനും ഛായാഗ്രാഹകനുമായ രോഹിന്‍ രവീന്ദ്രന്‍ നായരാണ് ടിയയുടെ ഭര്‍ത്താവ്. രോഹിന്റെ അച്ഛന്‍ പി.പി. രവീന്ദ്രനും അമ്മ വത്സരവീന്ദ്രനും. കോഴിക്കോട് കോട്ടൂളിയിലാണ് താമസം.

Content Highlights: chhello show, Oscar, Tia Sebastian actor, Pan Nalin, India's official entry to Academy awards


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021

Most Commented