ഹ്രസ്വചിത്രത്തിൽ നിന്നും
ഭ്രാന്തര്‍ എന്ന് സമൂഹം മുദ്രകുത്തുന്ന പലരും യഥാര്‍ത്ഥ മാനസികരോഗികള്‍ ആയിരിക്കണമെന്നില്ല. ജീവിതസാഹചര്യത്തില്‍ ഉണ്ടാകുന്ന താളപ്പിഴകളുടെ പ്രതിഫലനം കൊണ്ടാവാം സമൂഹം അവരെ ഭ്രാന്തന്മാരായി ചിത്രീകരിക്കുന്നത്. എന്നാല്‍, പലപ്പോഴും രോഗാവസ്ഥയുടെ ഭാഗമായി വരുന്ന ചില ലക്ഷണങ്ങള്‍ മാത്രമാണ് പലരിലും മാനസികവിഭ്രാന്തി ഉണ്ടാക്കുന്നത് എന്ന സന്ദേശമാണ് 'ചേട്ടാ ഒരു ചായ 'എന്ന ചിത്രത്തിലൂടെ ലൂര്‍ദ് ആശുപത്രിയിലെ ഓര്‍ത്തോപീഡിക് വിഭാഗം മേധാവി ഡോ. ജോണ്‍ തയ്യിലും ഒരു കൂട്ടം യുവഡോക്ടര്മാരും സമൂഹത്തിന് നല്‍കുന്നത്.
ശരിയായ വിധത്തില്‍ ചികിത്സിച്ചാല്‍ ഇത്തരം മാനസിക വിഭ്രാന്തികള്‍ വലിയ ശതമാനം ആളുകളെയും സാധാരണ ജീവിതത്തിലേക്ക് നയിക്കാനാകുമെന്ന ഒരു സന്ദേശം കൂടിയാണ് സമകാലീന പ്രസക്തിയുള്ള ഈ ഹ്രസ്വചിത്രത്തിലൂടെ നാം കാണുന്നത്. ഈ ചിത്രത്തിലെ ഭ്രാന്തനായ ജോസഫ് എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലേക്കുള്ള എത്തിനോട്ടം കൂടിയാണ് 14 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഈ ചിത്രം.
കേരളത്തിലെ ഒരു ആശുപത്രിയില്‍ നടന്നിട്ടുള്ള ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഓര്‍ത്തോപീഡിക് ഡോക്ടര്‍മാരായ ഡോ. സനലും ഡോ. അഖിലും ചേര്‍ന്ന് ഈ ഹ്രസ്വ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
Content Highlights: Chetta Oru Chaya short film
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..