ആരോ തെറ്റിദ്ധരിപ്പിച്ചു, മാതാപിതാക്കളോട് പോലും പറഞ്ഞില്ല ; നടിയുടെ മരണത്തില്‍ സഞ്ജന 


ചേതനാ രാജ്, സഞ്ജന ഗൽറാണി

പ്ലാസ്റ്റിക് സര്‍ജറിയ്ക്ക് ശേഷം മരിച്ച നടി ചേതനാ രാജിന്റെ മരണത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി നടി സഞ്ജന ഗല്‍റാണി. ചേതനയെ തെറ്റിദ്ധരിപ്പിച്ചതിന്റെ ഫലമായി മാതാപിതാക്കളെ പോലും അറിയിക്കാതെയാണ് ശസ്ത്രക്രിയ ചെയ്തതെന്ന് സഞ്ജന ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ചേതന നല്ല കുട്ടിയായിരുന്നു. മിടുക്കിയായിരുന്നു. അവളെ ആരോ തെറ്റിദ്ധരിപ്പിച്ചു. മാതാപിതാക്കളോട് പോലും പറയാതെയാണ് ശസ്ത്രക്രിയ ചെയ്തത്. അവരുടെ അവസ്ഥ ആലോചിക്കൂ. ആ കുട്ടിയുടെ മരണം ജീവിതകാലം മുഴുവന്‍ അവരെ വേട്ടയാടും- സഞ്ജന പറഞ്ഞു.

സര്‍ജറിയിലെ പിഴവാണ് നടിയുടെ മരണത്തിന് കാരണമായതെന്ന് കുടുംബം ആരോപിച്ചു. മാത്രവുമല്ല ശസ്ത്രക്രിയ്ക്ക് മുന്‍പ് കുടുംബത്തിന്റെ സമ്മതപത്രം വാങ്ങുന്നതിലും ക്ലിനിക്ക് പിഴവ് വരുത്തിയതെന്നും അവര്‍ പറയുന്നു.

രാജാജിനഗറിലെ ഒരു കോസ്മെറ്റിക് സെന്ററിലാണ് നടി പ്ലാസ്റ്റിക് സര്‍ജറി ചെയ്തത്. കൊഴുപ്പ് കുറക്കാനുള്ള പ്ലാസ്റ്റിക് സര്‍ജറിക്കാണ് ചേതന വിധേയയായത്. ശസ്ത്രക്രിയക്ക് ശേഷം ആരോഗ്യനില മോശമായ നടിയെ കോസ്മെറ്റിക് സെന്ററില്‍നിന്ന് തിങ്കളാഴ്ച മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ശ്വാസകോശത്തില്‍ ദ്രവമിറങ്ങിയതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. നടിയെ കൊണ്ടുവന്നപ്പോള്‍ നാഡിമിടിപ്പ്‌ പോലും ഉണ്ടായിരുന്നില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്കമാക്കി.

ഹൃദയാഘാതം സംഭവിച്ച രോഗിയ്ക്ക് നല്‍കേണ്ട ചികിത്സകള്‍ ചേതനയ്ക്ക് നല്‍കണമെന്ന് പറഞ്ഞ് കോസ്മെറ്റിക് സെന്ററിലെ ജീവനക്കാര്‍ ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിക്കുന്നു. 45 മിനിറ്റോളം സിപിആര്‍ നല്‍കാന്‍ ശ്രമിച്ചുവെങ്കിലും ചേതനയുടെ ശരീരം പ്രതികരിച്ചില്ല. ഇന്നലെ വൈകീട്ട് 6.45-ന് നടി മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

Content Highlights: Chethana Raj, plastic Surgery gone wrong, Sanjjanaa Galrani, Medical Negligenc

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022

Most Commented