റ് കഥകളുമായി എത്തുന്ന 'ചെരാതുകള്‍' ആന്തോളജി സിനിമയുടെ ടീസര്‍  '123 മ്യൂസിക്‌സ്' യൂട്യൂബ് ചാനലിലൂടെ നടന്‍ ഉണ്ണി മുകുന്ദന്‍ റിലീസ് ചെയ്തു. 

ചിത്രത്തില്‍ ആദില്‍, മറീന മൈക്കിൾ, മാല പാര്‍വതി, ദേവകി രാജേന്ദ്രന്‍, ശിവാജി ഗുരുവായൂര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വിധു പ്രതാപ്, നിത്യ മാമ്മന്‍, കാവാലം ശ്രീകുമാര്‍, ഇഷാന്‍ ദേവ് എന്നിവര്‍ ആലപിച്ച മൂന്ന് മനോഹരമായ ഗാനങ്ങളാണ് ഈ സിനിമയില്‍ ഉള്ളത്. മെജോ ജോസഫ്, പ്രതീക് അഭ്യങ്കര്‍, റെജിമോന്‍ എന്നിവര്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്  ഡോ. മാത്യു മാമ്പ്രയും അനു കുരിശിങ്കലുമാണ്.

ആറു തിരഞ്ഞെടുത്ത പുതുമുഖ സംവിധായകപ്രതിഭകളെ  കോര്‍ത്തിണക്കിക്കൊണ്ട്  മാമ്പ്ര ഫൗണ്ടേഷന്റെ ബാനറില്‍ ഡോക്ടര്‍ മാത്യു മാമ്പ്ര നിര്‍മ്മിക്കുന്ന 'ചെരാതുകള്‍' അഞ്ചു പ്രമുഖ ഒ. ടി. ടി - കള്‍ വഴി ജൂണ്‍ 17-ന് പ്രദര്‍ശനത്തിനെത്തുന്നു.

മനോഹരി ജോയ്, പാര്‍വതി അരുണ്‍, മരിയ പ്രിന്‍സ് , ബാബു അന്നൂര്‍, അശ്വിന്‍ ജോസ്, അനൂപ് മോഹന്‍ദാസ് എന്നിവരാണ് മറ്റു അഭിനേതാക്കള്‍. ചിത്രത്തില്‍ ആറു ഛായാഗ്രഹകരും ആറു ചിത്രസംയോജകരും ആറു സംഗീത സംവിധായകരും അണിനിരക്കുന്നു. വാര്‍ത്ത പ്രചാരണം: പി.ശിവപ്രസാദ്.

Content Highlights: Cheraathukal Official Teaser, Mareena Michael, Adil Ibrahim, Maala Parvathi, Mathew Mampra