വിജയ്, അജിത്ത് | photo: screen grab, twitter/@HvinothDir
പൊങ്കല്‍ റിലീസായി എത്തിയ വിജയ് ചിത്രം വാരിസും അജിത്ത് ചിത്രം തുനിവും ബോക്‌സോഫീസില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. രണ്ട് ചിത്രങ്ങളും ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിച്ചുവെങ്കിലും ചില തിയേറ്ററുകളില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്.
ഇപ്പോഴിതാ ഇരുചിത്രങ്ങള്‍ക്കും ചെന്നൈയിലെ തിരഞ്ഞെടുത്ത തിയേറ്ററുകളില്‍ സ്‌പെഷ്യല്‍ ഷോ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. വാരിസിന്റെയും തുനിവിന്റെയും പ്രദര്‍ശനം 50 ദിവസത്തോട് അടുക്കുന്നതിന്റെ ഭാഗമായാണ് സ്‌പെഷ്യല്‍ ഷോ. ഇതിനായി ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. ഫെബ്രുവരി 25-നാണ് ഇരുചിത്രങ്ങളുടെയും സ്‌പെഷ്യല്‍ ഷോ സംഘടിപ്പിച്ചിരിക്കുന്നത്.
'വലിമൈ' എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ എച്ച്. വിനോദും അജിത്തും ഒന്നിച്ച ചിത്രമാണ് തുനിവ്. ബാങ്ക് മോഷണത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായികയായെത്തുന്നത്. അസുരന് ശേഷം മഞ്ജു വാര്യര്‍ നായികയായെത്തുന്ന തമിഴ് ചിത്രം കൂടിയാണ് തുനിവ്. സമുദ്രക്കനി, വീര, ജോണ്‍ കൊക്കന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.
വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത വാരിസില്‍ രശ്മിക മന്ദാന, ശരത്കുമാര്‍, പ്രകാശ് രാജ്, ഷാം, ശ്രീകാന്ത്, യോഗി ബാബു, ജയസുധ എന്നിവരും എത്തുന്നുണ്ട്. അതേസമയം, 'ലിയോ'യാണ് വിജയിയുടെ പുതിയ ചിത്രം. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.
Content Highlights: Chennai theatre arranges special show for vijay movie Varisu and ajith movie Thunivu
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..