ന്ന് കണ്ണിറുക്കി കാണിച്ചപ്പോഴേക്കും ഇത്രയധികം ആരാധകര്‍. അതിനു മാത്രം എന്ത് പ്രത്യേകതയാണുള്ളത്.  എല്ലാവരും അതിനു പിന്നാലെ തന്നെയാണ്. നാട്ടില്‍ എന്തൊക്കെ പ്രശ്‌നങ്ങള്‍ നടക്കുന്നുണ്ട്. അതൊന്നും ശ്രദ്ധിക്കാന്‍ ആര്‍ക്കും നേരമില്ല. മുന്‍പ് ഒരു പെണ്‍കുട്ടി ജിമിക്കി കമ്മല്‍ ഡാന്‍സ് കളിച്ചു. ഒരു പെണ്‍കുട്ടിയായത് കൊണ്ടു മാത്രമല്ല അവള്‍ മലയാളിയായത് കൊണ്ടും കൂടിയാണ് ഇതിത്ര ഹിറ്റ് ആയത്. ഒരു തമിഴ് പെണ്‍കുട്ടിയായിരുമെങ്കില്‍ ഇതാരെങ്കിലും ശ്രദ്ധിക്കുമായിരുന്നുവോ?- തമിഴ്​നാട്ടിലെ ഒരുകൂട്ടം പ പെൺകുട്ടികളുടേതാണ് ഈ ചോദ്യങ്ങൾ. കൺപുരികം കൊണ്ട് ആരാധകരെ മുഴുവൻ കൈയിലെടുത്ത അഡാർ ലൗവിലെ പ്രിയ വാര്യരുടെ ജനപ്രീതിയാണ് ഇവരെ ചൊടിപ്പിച്ചത്.
 
'മലയാളിപെണ്‍കുട്ടികള്‍ക്കാണ് സൗന്ദര്യമെന്ന് എന്ത് അര്‍ഥത്തിലാണ് പറയുന്നത്. മലയാളി പെണ്‍കുട്ടിയെ മാത്രമേ പ്രണയിക്കാന്‍ കൊള്ളൂ എന്ന് പറഞ്ഞാല്‍ ഇവിടെ പ്രണയമേ ഉണ്ടാകില്ല. എത്രയൊക്കെ കേരളത്തിലെ പെണ്‍കുട്ടികളുടെ പുറകെ പോയാലും ഈ ആണുങ്ങളൊക്കെ ഞങ്ങളുടെ പിറകെ തന്നെ വരും. ഒടുക്കം അവര്‍ക്ക് വച്ച് വിളമ്പി കൊടുക്കുന്നതും ഞങ്ങള്‍ തന്നെയാകും.
 
ഇത്ര മാത്രം കൊട്ടിഗ്ഘോഷിക്കാന്‍ ആ സീനില്‍ എന്താണുള്ളത്. ഒന്ന് കണ്ണടയ്ക്കുമ്പോഴേക്കും ഇത്രമാത്രം  ആരാധിക്കാന്‍ ഒന്നും തന്നെ ഇല്ല. എന്ത് കണ്ടിട്ടാണ് ഇവരൊക്കെ അതിന്റെ പിറകെ പോകുന്നതെന്ന് മനസിലാകുന്നില്ല-ഇങ്ങനെ പോകുന്നു പെൺകുട്ടികളുടെ പരിദേവനങ്ങൾ.
 
പ്രിയ വാര്യരുടെ കണ്ണിറുക്കലില്‍ വീണു എന്ന് ഒരു വിഭാഗം ആണ്‍കുട്ടികള്‍ പറയുമ്പോള്‍ ചെറിയ വിഭാഗം ആണ്‍കുട്ടികളെങ്കിലും എതിര്‍പ്പ് പ്രകടിപ്പിക്കുന്നുണ്ട്. ഫെയ്​സ്ബുക്കോ ട്വിറ്ററോ ടിവിയോ ഒന്നും തന്നെ തുറക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് പറഞ്ഞു  അമര്‍ഷം  പ്രകടിപ്പിക്കുന്നുമുണ്ട് ചിലര്‍. തമിഴ് റിയാലിറ്റി ഷോ ബിഗ് ബോസ് തുടങ്ങിയപ്പോള്‍ തനി തൃശ്ശൂര്‍ക്കാരിയായ ഓവിയയുടെ പേരില്‍ ആര്‍മിയും ഉണ്ടാക്കി തമിഴ് പയ്യന്‍മാര്‍.
 
'തമിഴ് പെണ്‍കുട്ടികള്‍ക്കില്ലാത്ത എന്താണ് മലയാളി പെണ്‍കുട്ടികള്‍ക്കുള്ളത്. ഇവരുടെയൊക്കെ പിറകെ പോകുന്ന ഞങ്ങളുടെ നാട്ടിലെ ആണുങ്ങളോട് ഞങ്ങള്‍ക്ക് നല്ല ദേഷ്യമുണ്ട്. നല്ല നീളന്‍ മുടിയും ചന്ദനക്കുറിയും കേരള സാരിയും ചുറ്റി വന്നു എന്ന് കരുതി അവരുടെ പിറകെ പോകണമെന്നുണ്ടോ? നിങ്ങളൊക്കെ കൂടിയാണ് ഇതൊക്കെ ട്രെന്‍ഡാക്കുന്നത്. ഒരു പെണ്‍കുട്ടി ഡാന്‍സ് കളിച്ചാലും ഇപ്പൊ ഇതാ കണ്ണിറുക്കിയാലും അത് ട്രെന്‍ഡ് ആക്കുന്നത് നിങ്ങള്‍ തന്നെയാണ്. ആണ്‍കുട്ടികള്‍ക്ക് കേരളത്തിലെ പെണ്‍കുട്ടികള്‍ മതിയെങ്കില്‍ അവര്‍ കേരളത്തിലേക്ക് പൊക്കോട്ടെ.' 
 
'മലയാളി പെണ്‍കുട്ടികളേക്കാള്‍ സുന്ദരിമാര്‍ തമിഴ്​നാട്ടിലെ പെണ്‍കുട്ടികളാണ്. മലയാളി പെണ്‍കുട്ടികള്‍ വെളുത്തവരായത് കൊണ്ടാണോ. വെളുപ്പാണോ സൗന്ദര്യത്തെ നിശ്ചയിക്കുന്നത്- അമര്‍ഷത്തോടെ പെണ്‍കുട്ടികള്‍ ചോദിക്കുന്നു.'
Content Highlights: Chennai girls speaks on Priya Varrier sheril army Oviya army