Chekkan Movie
വയനാടിന്റെ പശ്ചാത്തലത്തില്‍ വണ്‍ ടു വണ്‍ മീഡിയയുടെ ബാനറില്‍ മന്‍സൂര്‍ അലി നിര്‍മ്മിച്ച് നവാഗതനായ ഷാഫി എപ്പിക്കാട് രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'ചെക്കന് ' മൂവി സെന്‍സറിങ് നടപടികള്‍ പൂര്‍ത്തിയാക്കി റിലീസിനൊരുങ്ങുന്നു. കഴിഞ്ഞവര്‍ഷം ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം കോവിഡ് പ്രതിസന്ധി കാരണം റിലീസിങ് വൈകുകയായിരുന്നു.
വിഷ്ണു പുരുഷന് നായകനായെത്തുന്ന സിനിമയില്‍ നഞ്ചിയമ്മ, വിനോദ് കോവൂര്‍, തെസ്നിഖാന്, അബുസലിം, അലി അരങ്ങാടത്ത്, ആതിര, ഷിഫാന, അബു സാലിം തുടങ്ങി ഒട്ടേറെ നാടക കലാകാരന്മാരും, പുതു മുഖങ്ങളും വേഷമിടുന്നു, സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചെക്കന് വരികള്‍ എഴുതി സംഗീതം നല്‍കിയത് നഞ്ചിയമ്മയും മണികണ്ഠന് പെരുമ്പടപ്പും ഒ. വി അബ്ദുല്ലയുമാണ്.
'മലര്‍കൊടിയേ... 'എന്ന് തുടങ്ങുന്ന ചിത്രത്തിലെ ഗാനം ഏറെ ശ്രദ്ധനേടിയിരുന്നു. സുരേഷ് റെഡ് വണ്‍ ക്യാമറയും, ജര്‍ഷാജ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.
പശ്ചാത്തല സംഗീതം സിബു സുകുമാരന്‍, മെയ്ക്കപ്പ് ഹസ്സന് വണ്ടൂര്‍, കല ഉണ്ണി നിറം. പ്രൊ.കണ്ട്രോളര് ഷൗക്കത്ത് വണ്ടൂര്‍, പ്രൊജക്റ്റ് ഡിസൈനര്‍ അസിം കോട്ടൂര്‍. പി.ആര്.ഒ- തുണ്ടത്തില്‍.
Content Highlights: Chekkan Movie to be released soon, Shafi Eppikkad
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..