സെയ്ഫ് അലിഖാൻ നായകനാകുന്ന ബോളിവുഡ് ചിത്രം ഷെഫിന്റെ ട്രെയിലർ പുറത്തിറങ്ങി. എയർലിഫ്റ്റ് എന്ന ചിത്രത്തിന് ശേഷം രാജാകൃഷ്ണ മേനോൻ സംവിധാനം ചെയുന്ന ചിത്രമാണ് ഷെഫ്. ട്രെയിലറിലുടനീളം സെയ്ഫിനൊപ്പം നിറഞ്ഞ് നിൽക്കുന്നത് ഭക്ഷണ വിഭവങ്ങൾ തന്നെയാണ്.

പത്മപ്രിയ ആണ് സെയ്ഫിന്റെ ഭാര്യയായി ചിത്രത്തിലെത്തുന്നത്. കുടുംബ കഥ പറയുന്ന ചിത്രത്തിൽ  നാടൻ വേഷത്തിലും മോഡേൺ ലുക്കിലും പത്മപ്രിയ എത്തുന്നുണ്ട്. 

ഫോര്‍ട്ട് കൊച്ചിയിലും ആലപ്പുഴയിലുമായിരുന്നു സിനിമയുടെ പ്രധാന ഭാഗങ്ങളുടെ ചിത്രീകരണം. മലയാളത്തില്‍ നിന്ന് പരസ്യസംവിധായകനും നടനുമായ ദിനേശ് പ്രഭാകര്‍ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഒക്ടോബര്‍ ആറിനാണ്  ഷെഫ് തീയേറ്ററുകളിലെത്തുന്നത്.