ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന 'ചീനാ ട്രോഫി' ആരംഭിച്ചു 


രാഷ്ടീയ സാമൂഹ്യ, ചലച്ചിത്രരംഗങ്ങളിലെ നിരവധിപ്പേരുടേയും അണിയറ പ്രവർത്തകരുടേയും സാന്നിദ്ധ്യത്തിൽ ട്രിവാൻഡ്രം ക്ലബ്ബ് ഹാളിൽ മന്ത്രി സജി ചെറിയാൻ ആദ്യ ഭദ്രദീപം തെളിയിച്ചാണ് തുടക്കം കുറിച്ചത്.

സിനിമയുടെ ലൊക്കേഷനിൽ നിന്നും

ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചീനാ ട്രോഫിക്ക് ജൂൺ മുപ്പത് വ്യാഴാഴ്ച്ച തിരുവനന്തപുരത്ത് തുടക്കമിട്ടു. നവാഗതനായ അനിൽ ലാൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം പ്രസിഡൻഷ്യൽ മൂവി ഇൻ്റർനാഷണൽ ഇൻ അസോസിയേഷൻ വിത്ത് വർക്കേഴ്സ് ടാക്കീസിൻ്റെ ബാനറിൽ അനൂപ് മോഹനും ആഷ്ലി അനൂപും ചേർന്നു നിർമിക്കുന്നു.

രാഷ്ടീയ സാമൂഹ്യ, ചലച്ചിത്രരംഗങ്ങളിലെ നിരവധിപ്പേരുടേയും അണിയറ പ്രവർത്തകരുടേയും സാന്നിദ്ധ്യത്തിൽ ട്രിവാൻഡ്രം ക്ലബ്ബ് ഹാളിൽ മന്ത്രി സജി ചെറിയാൻ ആദ്യ ഭദ്രദീപം തെളിയിച്ചാണ് തുടക്കം കുറിച്ചത്. തുടർന്ന് മാണി.സി.കാപ്പൻ എം.എൽ.എ. മധുപാൽ, ധ്യാൻ ശ്രീനിവാസൻ സംവിധായകൻ അനിൽ ലാൽ, നിർമാതാക്കളായ അനൂപ് മോഹൻ ആഷ്ലി അനൂപ്, പൊന്നമ്മ ബാബു, ഉഷ എന്നിവർ ചേർന്ന് ചടങ്ങ് പൂർത്തീകരിച്ചു. മധുപാൽ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു.സംവിധായകൻ അനിൽ ലാൽ ഫസ്റ്റ് ക്ലാപ്പും നൽകി.

മന്ത്രി സജി.ചെറിയാൻ, മാണി.സി. കാപ്പൻ എം.എൽ.എ, മധുപാൽ, ഷെഫ് പിള്ള, എന്നിവർ ആശംസകൾ നേർന്നു.നിർമ്മാതാവ് അനുപ് മോഹൻ സ്വാഗതം ആശംസിച്ചു -ഒരു ഗ്രാമത്തിൽ ബോർമ്മ നടത്തി ജീവിക്കുന്ന ഒരു സാധാരണക്കാരനായ യുവാവിൻ്റെ ജീവിതത്തിൽ അരങ്ങേറുന്ന ചില സംഭവങ്ങൾ തികഞ്ഞ നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ജോണി ആൻ്റണി, ജാഫർ ഇടുക്കി, പൊന്നമ്മ ബാബു ഉഷ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. പുതുമുഖം ദേവികാ രമേശാ ണ് നായിക. ഇവർക്കൊപ്പം കെൻ ഡിസിർദോഎന്ന ചൈനീസ് താരവും ഈ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.

സംഗീതം - സൂരജ് സന്തോഷ് - വർക്കി, സന്തോഷ് അനിമ ഛായാഗ്രഹണവും. രഞ്ജൻ ഏബ്രഹാം എഡിറ്റിംഗും നിർവഹിക്കുന്നു. കലാസംവിധാനം - ആസീസ് കരുവാരക്കുണ്ട്. മേക്കപ്പ് - അമൽ ചന്ദ്രൻ.കോസ്റ്റ്യും - ഡിസൈൻ - ശരണ്യ . ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ഉമേഷ്.എസ്.നായർ, എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് - ബാദ്ഷ, ബഷീർ. പി.റ്റി. പ്രൊഡക്ഷൻ കൺട്രോളർ- സനൂപ് മുഹമ്മദ്. ജൂലായ് രണ്ടു മുതൽ എഴുപുന്നയിൽ ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നു. പി. ആർ. ഒ: വാഴൂർ ജോസ്. ഫോട്ടോ .പവിത്രൻ അനിമ,

Content Highlights: Cheena Trophy Dhyan Sreenivasan Anil Lal

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


K Sudhakaran

1 min

പാലക്കാട് കൊലപാതകത്തിനു പിന്നില്‍ സിപിഎം; എല്ലാം ബിജെപിയുടെ തലയില്‍വെക്കാന്‍ പറ്റുമോയെന്ന് സുധാകരന്‍

Aug 15, 2022

Most Commented