ടീസറിലെ രംഗം
വാരിസും തുനിവുമായി സിനിമാ പ്രേമികള്‍ താരപ്പൊങ്കലിന് സാക്ഷ്യം വഹിച്ച ദിവസം തന്നെ തിയറ്ററുകളില്‍ ആവേശം വിതച്ച് 'ചാവേര്‍' ഒഫീഷ്യല്‍ ടീസര്‍. സൂപ്പര്‍ ഹിറ്റ് ചിത്രം 'അജഗജാന്തര'ത്തിനു ശേഷം ടിനു പാപ്പച്ചന് സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രം 'ചാവേറി'ന്റെ ടീസര്‍ തിയറ്ററുകളില്‍ ആര്‍പ്പുവിളികളോടെയാണ് പ്രേക്ഷക ലക്ഷങ്ങള്‍ ഏറ്റെടുത്തത്. അടിമുടി മാസ് ആന്‍ഡ് ക്ലാസ് സിനിമയാകാനുള്ളതെല്ലാം ചിത്രത്തിലുണ്ടെന്ന സൂചന തരുന്നതാണ് ടീസര്‍.
കത്തിയെരിയുന്ന കാട്, അവിടെ നിന്നും ജീവനും കൊണ്ടോടുന്നൊരാള്‍. അയാള്‍ക്ക് പിന്നാലെ പാഞ്ഞുപോകുന്ന ജീപ്പ്, അതിന് പിന്നിലായി ഓടുന്ന കുഞ്ചാക്കോ ബോബന്, അതിന് പിറകിലായി ഒരു തെയ്യക്കോലവും. കരിമ്പാറകളും ഇടതൂര്‍ന്ന മരങ്ങളും പരന്ന കാടിന് നടുവില്‍ നടക്കുന്ന ചോരപൊടിയുന്ന സംഭവ പരമ്പരകള്‍. ഒടുവില്‍ മുമ്പേ ഓടിയയാളുടെ തലയില്‍ ചാക്കോച്ചന് വക വടിവാളിനൊരു വെട്ട്. ചോര ചിന്തുന്ന ചിത്രമായിരിക്കുമെന്നുറപ്പ് നല്‍കുന്നതാണ് ടീസര്‍. ടിനുവിന്റെ മുന്‍ ചിത്രങ്ങളേക്കാള്‍ വ്യത്യസ്തമായ, ത്രില്ലര്‍ സ്വഭാവമുള്ള ചിത്രമായിരിക്കും ഇതെന്നാണ് ലഭിക്കുന്ന സൂചനകള്‍. അടുത്തിടെയായി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ഞെട്ടിച്ചിട്ടുള്ള ചാക്കോച്ചന് ചാവേറിലും കട്ട ലോക്കല്‍ ലുക്കിലാണുള്ളത്.
ഏറെ വ്യത്യസ്തവും ആകാംക്ഷയുണര്‍ത്തുന്നതുമായ 'ചാവേര്‍' പോസ്റ്റര്‍ ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയത് ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ടീസറിനും വലിയ സ്വീകാര്യതയാണ് സിനിമാപ്രേമികള്‍ക്കിടയില്‍ ലഭിച്ചിരിക്കുന്നത്. നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രം അരുണ്‍ നാരായണ്‍, വേണു കുന്നപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ജിയോ എബ്രാഹം, ബിനു സെബാസ്റ്റ്യന്‍.
ഛായാഗ്രഹണം: ജിന്റോ ജോര്‍ജ്ജ്, എഡിറ്റര്‍: നിഷാദ് യൂസഫ്, സംഗീതം: ജസ്റ്റിന് വര്‍ഗീസ്, പ്രൊഡക്ഷന്‍ ഡിസൈന്‍: ഗോകുല്‍ ദാസ്, സൗണ്ട് ഡിസൈന്‍: രംഗനാഥ് രവി, മേക്കപ്പ്: റോണക്സ് സേവ്യര്‍, കോസ്റ്റ്യൂം: മെല്‍വി ജെ, സംഘട്ടനം: സുപ്രീം സുന്ദര്‍, വി എഫ് എക്സ്: ആക്സല്‍ മീഡിയ, ലൈന്‍ പ്രൊഡ്യൂസര്‍: സുനില്‍ സിംഗ്, ചീഫ് അസോ. ഡയറക്ടര്‍: രതീഷ് മൈക്കിള്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്: ആസാദ് കണ്ണാടിക്കല്‍, പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ്: ബ്രിജീഷ് ശിവരാമന്, സ്റ്റില്‍സ്: അര്ജുന് കല്ലിങ്കല്‍, പി.ആര്.ഒ: മഞ്ജു ഗോപിനാഥ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഹെയ്ന്‍സ്, ഡിസൈന്‍സ്: മക്ഗുഫിന്‍, മാര്‍ക്കറ്റിംഗ്: സ്നേക് പ്ലാന്റ്.
Content Highlights: chaver malayalam movie teaser kunchacko boban anthony pepe arjun ashokan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..