മഹാരാജാസ് കോളേജിനെ ഇളക്കി മറിച്ച് ശ്രീനാഥ് ഭാസിയും സംഘവും


ഡോൺ പാലത്തറയുടെ കഥയ്ക്ക് തിരക്കഥ ഒരുക്കിയത് ചിത്രത്തിൻ്റെ സിനിമാട്ടോഗ്രാഫർ കൂടിയായ അലക്‌സ് ജോസഫ് ആണ്.

ചട്ടമ്പി സിനിമയുടെ പ്രചാരണാർത്ഥം എറണാകുളം മഹാരാജാസ് കോളേജിലെത്തിയ ശ്രീനാഥ് ഭാസി, ബിനു പപ്പു എന്നിവർ

എറണാകുളം മഹാരാജാസ് കോളേജിനെ ഇളക്കി മറിച്ച് ശ്രീനാഥ് ഭാസിയും സംഘവും. ചട്ടമ്പി എന്ന ചിത്രത്തിന്റെ പ്രചരണാർത്ഥം എത്തിയതാണ് സിനിമയുടെ അണിയറക്കാർ.

സംവിധായകൻ അഭിലാഷ് എസ് കുമാർ, നായിക ഗ്രേസ്‌ ആന്റണി, ബിനു പപ്പു, തിരക്കഥകൃത്തും ഛായാഗ്രഹകനും ആയ അലക്സ് ജോസഫ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സിറാജ്, കോസ്റ്റ്യും ഡിസൈനർ മഷർ ഹംസ, പാട്ടെഴുതിയ കൃപേഷ് തുടങ്ങിയവർ ഭാസിക്കൊപ്പം ചേർന്നു. 23നാണ് ചിത്രം തീയ്യേറ്ററുകളിൽ എത്തുന്നത്.

1990കളിലെ ഒരു ചട്ടമ്പിയുടെ കഥ പറയുന്ന ചിത്രത്തിൽ ശ്രീനാഥ്‌ ഭാസിയെ കൂടാതെ ചെമ്പൻ വിനോദ് ജോസ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ്‌ ആന്റണി, മൈഥിലി, ആസിഫ് യോഗി തുടങ്ങിയവർ അഭിനയിക്കുന്നു. ഡോൺ പാലത്തറയുടെ കഥയ്ക്ക് തിരക്കഥ ഒരുക്കിയത് ചിത്രത്തിൻ്റെ സിനിമാട്ടോഗ്രാഫർ കൂടിയായ അലക്‌സ് ജോസഫ് ആണ്.

സെബിൻ തോമസ് കലാ സംവിധാനവും ശേഖർ മേനോൻ സംഗീതവും നിർവഹിച്ചിരിക്കുന്നു. ജോയൽ കവിയാണ് എഡിറ്റർ. പ്രൊഡക്ഷൻ കണ്ട്രോളർ ജിനു, പിആർഒ ആതിര. കണ്ടന്റ് ഫാക്ടറിയാണ് പിആർ സ്ട്രാറ്റജി ആൻഡ് മാർക്കറ്റിങ്. മാജിക് ഫ്രെയിംസ് ആണ് വിതരണം.

Content Highlights: chattambi movie, sreenath bhasi and grace antony at maharajas college

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented