'ചതുര്‍മുഖം' ബിഫാന്‍ കൊറിയന്‍ ഫിലിം ഫെസ്റ്റിവലിലേക്ക്


ഇന്ത്യയില്‍ നിന്ന് ആകെ മൂന്നു സിനിമകളാണ് ഫെസ്റ്റിവലില്‍ ഉള്ളത്. പ്രഭു സോളമന്റെ 'ഹാത്തി മേരാ സാത്തി', മിഹിര്‍ ഫഡ്നാവിസിന്റെ ച്യൂയിംഗ് ഗം എന്നിവയാണ് മറ്റു രണ്ടു ചിത്രങ്ങള്‍.

chathur mukham

ലയാളത്തിലെ ആദ്യത്തെ ടെക്നോ ഹൊറര്‍ സിനിമയായ ചതുര്‍മുഖം ഇരുപത്തിഅഞ്ചാമത് ബുച്ചണ്‍ ഇന്റര്‍നാഷണല്‍ ഫന്റാസ്റ്റിക്ക് ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വിവിധ രാജ്യങ്ങളില്‍ നിന്നും മികച്ച ഹൊറര്‍, മിസ്റ്ററി, ഫാന്റസി ജോണറിലുള്ള സിനിമകള്‍ക്കായുള്ള ഫെസ്റ്റിവലാണിത്. ദി വെയ്ലിങ് എന്ന പ്രസിദ്ധകൊറിയന്‍ സിനിമയുടെ സംവിധായകനായ നാ ഹോങ്ജിനും 'ഷട്ടര്‍' എന്ന ഹൊറര്‍ സിനിമയുടെ സംവിധായകനായ ബാഞ്ചോങ് പിസന്‍തനാകുനും ചേര്‍ന്നൊരുക്കിയ 'ദി മീഡീയം' ഉള്‍പ്പടെ 47 രാജ്യങ്ങളില്‍ നിന്നായി 258 സിനിമകളാണ് ഫെസ്റ്റിവലില്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

ഇന്ത്യയില്‍ നിന്ന് ആകെ മൂന്നു സിനിമകളാണ് ഫെസ്റ്റിവലില്‍ ഉള്ളത്. പ്രഭു സോളമന്റെ 'ഹാത്തി മേരാ സാത്തി', മിഹിര്‍ ഫഡ്നാവിസിന്റെ ച്യൂയിംഗ് ഗം എന്നിവയാണ് മറ്റു രണ്ടു ചിത്രങ്ങള്‍. വേള്‍ഡ് ഫന്റാസ്റ്റിക്ക് റെഡ് കാറ്റഗറിയിലാണ് ചതുര്‍മുഖം പ്രദര്‍ശിപ്പിക്കുന്നത്. രഞ്ജീത്ത് കമല ശങ്കര്‍, സലില്‍ വി എന്നീ നവാഗതര്‍ സംവിധാനം ചെയ്ത ചതുര്‍മുഖം ഏപ്രില്‍ 8നാണ് കേരളത്തിലെ തിയറ്ററുകളില്‍ റിലീസ് ആയത്. നല്ല റിവ്യൂസും പ്രേക്ഷകപ്രീതിയും സിനിമയ്ക്ക് ലഭിച്ചിരുന്നു. അമ്പതു ശതമാനം സീറ്റുകള്‍ മാത്രം അനുവദിച്ച സാഹചര്യത്തില്‍ പോലും നല്ല കളക്ഷനുണ്ടായിരുന്ന സിനിമ കോവിഡ് രൂക്ഷമാവുകയും സെക്കന്റ് ഷോ നിര്‍ത്തലാക്കുകയും ചെയ്ത സാഹചര്യത്തില്‍ തിയറ്ററില്‍ നിന്ന് പിന്‍വലിക്കുകയായിരുന്നു.



മഞ്ജുവാര്യര്‍, സണ്ണി വെയിന്‍, അലന്‍സിയര്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ചതുര്‍മുഖം രചിച്ചിരിക്കുന്നത് അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവരാണ്. ജിസ് ടോംസ് മൂവീസ്, മഞ്ജു വാര്യര്‍ പ്രൊഡക്ക്ഷന്‍സ് എന്നീ ബാനറുകളില്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ജിസ്സ് ടോംസ്, ജസ്റ്റിന്‍ തോമസ് എന്നിവര്‍ ചേര്‍ന്നാണ്. അഭിനന്ദന്‍ രാമനുജം ക്യാമറയും മനോജ് എഡിറ്റിങും സൌണ്ട് ഡിസൈന്‍-ബാക്ക്ഗ്രൌണ്ട് സ്‌ക്കോര്‍ ഡോണ്‍ വിന്‍സന്റും നിര്‍വ്വഹിച്ചിരിക്കുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ബിനീഷ് ചന്ദ്രനും കോ-പ്രൊഡ്യൂസര്‍ ബിജു ജോര്‍ജ്ജും അസോസിയേറ്റ് പ്രൊഡ്യൂസേര്‍സ് സഞ്ജോയ് അഗസ്റ്റിന്‍, ബിബിന്‍ ജോര്‍ജ്ജ്, ലെജോ പണിക്കര്‍, ആന്റണി കുഴിവേലില്‍ എന്നിവരുമാണ്. വിഷ്ണു ഗോവിന്ദ് സൌണ്ട് മിക്സിംഗ് നിര്‍വ്വഹിച്ച സിനിമയിലെ വസ്ത്രാലങ്കാരം സമീറ സനീഷും കലാസംവിധാനം നിമേഷ്.എം.താനൂരും മേക്കപ്പ് രാജേഷ് നെന്മാറയുമാണ്.

ബിഫാന്‍ ഫിലിം ഫെസ്റ്റിവല്‍ ഉള്‍പ്പെടെയുള്ള മറ്റുചില അന്താരാഷ്ട ഫിലിം ഫെസ്റ്റിവലുകളിലെ പ്രദര്‍ശനത്തിനു ശേഷം ജൂലൈ രണ്ടാം വാരത്തില്‍ ചതുര്‍മുഖം ഒടിടി പ്ലാറ്റ്ഫോമായ സീ5ല്‍ റിലീസ് ചെയ്യുമെന്നാണ് സൂചന.

Content Highlights: chathur mukham selected to bifan Korean film festival, Manju Warrier, Sunny Wayne


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented