നിഖില വിമൽ | ഫോട്ടോ: ഷാഫി ഷക്കീർ | മാതൃഭൂമി
കാണാൻ ഭംഗിയുള്ളതുകൊണ്ട് ഒരു പ്രത്യേക കഥാപാത്രമായി ചിന്തിക്കാൻ പറ്റില്ലെന്ന് പറയുന്നത് താൻ കേട്ടിട്ടുണ്ടെന്ന് നടി നിഖില വിമൽ. മാതൃഭൂമി ന്യൂസിനോടായിരുന്നു അവരുടെ പ്രതികരണം. ഒരു നടന്റെയോ നടിയുടേയോ സൗന്ദര്യം കഥാപാത്രങ്ങൾ കിട്ടുന്നതിന് ഗുണകരമാവുമോ ദോഷകരമാവുമോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് നിഖില ഇക്കാര്യം പറഞ്ഞത്.
"ഒരു സിനിമയുടെ സമയത്ത് എനിക്ക് അവസരം തരാതിരുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ നിങ്ങൾ ഒരാളെ അടിക്കും എന്നൊന്നും തോന്നാറില്ല. നിങ്ങളെ കണ്ടാൽ വളരെ നന്മയുള്ള ഒരാളായിട്ടാണ് തോന്നാറ്. നിഷ്കളങ്കമായ മുഖമാണ് എന്നെല്ലാമാണ് അതിന് മറുപടി കിട്ടിയത്. പക്ഷേ അങ്ങനെ പറയുമ്പോൾ അത്ര സുഖമുള്ളതായി തോന്നാറില്ല. ഞാൻ അങ്ങനെയൊരാളല്ല. എന്നോട് ആരെങ്കിലും എന്തെങ്കിലും പറഞ്ഞ് എനിക്ക് ദേഷ്യം വന്നാൽ ഞാൻ അടിക്കും. തിരിച്ച് മറുപടി പറയും. പക്ഷേ ഈ രീതിയിൽ എന്നെയാരും കണ്ടിട്ടില്ല". നിഖില പറഞ്ഞു.
"ഒരാളെ പ്രേക്ഷകർ മുൻവിധിയോടെ നോക്കുന്നതിനെ നമുക്ക് ഒന്നും ചെയ്യാനില്ല. അവർ കഥാപാത്രങ്ങളെയാണ് കാണുന്നത്. പക്ഷേ സിനിമയിലുള്ളവർ എന്നെപ്പോലെ ഒരാളിൽ നിന്ന് കലാപരമായി എന്തൊക്കെ വാങ്ങിയെടുക്കണമെന്ന് ചിന്തിക്കണമെന്നാണ് ഞാൻ പറയുന്നത്. എന്നെപ്പോലെയല്ല ഞാൻ ചെയ്യുന്ന കഥാപാത്രങ്ങൾ. നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങൾ ചെയ്യാനും ഇഷ്ടമാണ്. നിഷ്കളങ്കമായ മുഖമാണെന്ന് പറഞ്ഞാണ് സത്യനങ്കിൾ ഞാൻ പ്രകാശനിൽ അവസരം തന്നത്".
മുമ്പ് പ്രതികരിക്കാനൊക്കെ ഭയങ്കര ബുദ്ധിമുട്ടുള്ള ആളായിരുന്നു ഞാൻ. പക്ഷേ പോകെപ്പോകെ, നമുക്ക് വേണ്ടി പറയാൻ ആരുമില്ല എന്ന് മനസിലാക്കിയ സാഹചര്യത്തിൽ നമ്മൾ പ്രതികരിച്ചുപോകുമെന്നും അവർ പറഞ്ഞു.
Content Highlights: nikhila vimal interview, nikhila vimal about beauty and characters, nikhila vimal new movie
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..