രാജീവ് സെൻ, ചാരു അശോപ
നടി ചാരു അസോപയും രാജീവ് സെന്നും വിവാഹമോചിതരാകുന്നു. നടി സുസ്മിത സെന്നിന്റെ സഹോദരനാണ് രാജീവ് സെന്‍. 2019 ലായിരുന്നു ഇവരുടെ വിവാഹം. രാജീവ് സെന്നിന് ഒരുപാട് അവസരങ്ങള്‍ നല്‍കിയെന്നും ഇനിയതിന് സാധിക്കില്ലെന്നും ചാരു അസോപ പറയുന്നു. തനിക്ക് മുന്‍പ് ചാരു മറ്റൊരാളെ വിവാഹം കഴിച്ചുവെന്നും ആ വിവരം മറച്ചുവെച്ചു എന്നുമാണ് രാജീവ് സെന്നിന്റെ ആരോപണം.
ഞങ്ങളുടെ വിവാഹത്തില്‍ ഇനിയൊന്നും ബാക്കിയില്ല. കഴിഞ്ഞ മുന്ന് വര്‍ഷങ്ങളായി കടുത്ത പ്രശ്‌നങ്ങളിലൂടെയാണ് കടന്നുപോകുന്നത്. വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ സ്വയം നന്നാകാന്‍ ഞാന്‍ അദ്ദേഹത്തിന് ഒരുപാട് അവസരങ്ങള്‍ നല്‍കി. അദ്ദേഹത്തിന് എന്നെ വിശ്വാസമില്ല. അതെനിക്ക് ഇനിയും സഹിക്കാന്‍ കഴിയില്ല. ഞാന്‍ നോട്ടീസ് അയച്ചിട്ടുണ്ട്. പരസ്പര സമ്മതത്തോടെ വേര്‍പിരിയണമെന്നാണ് ആഗ്രഹം. പരസ്പരം പോരടിക്കുന്ന മാതാപിതാക്കളുള്ള വിഷലിപ്തമായ അന്തരീക്ഷത്തില്‍ എന്റെ മകള്‍ വളരരുതെന്ന നിര്‍ബന്ധം എനിക്കുണ്ട്. തന്റെ ആദ്യവിവാഹത്തിന്റെ കാര്യം രാജീവിന് അറിയാമായിരുന്നു. എന്നാല്‍ അത് മറച്ചുവച്ചുവെന്നാണ് ഇപ്പോള്‍ ആരോപിക്കുന്നത്-ചാരു അസോപ പറയുന്നു.
തന്നോട് സത്യം പറയാതെ മറച്ചുവച്ചതാണ് വേദനിപ്പിച്ചതെന്ന് രാജീവ് സെന്‍ പറയുന്നു. ചാരുവിന്റെ ഭൂതകാലം ചുഴിഞ്ഞു പോയിട്ടില്ല. നേരത്തേ വിവാഹിതയായിരുന്നുവെന്ന വിവരം പറഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ അത് സ്‌നേഹത്തോടെ ബഹുമാനത്തോടെ മനസ്സിലാക്കുമായിരുന്നു-രാജീവ് സെന്‍ പറയുന്നു.
Content Highlights: Charu Asopa actor, Rajeev Sen, Divorce, 3 years of marriage, sushmita sen


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..