വിവാഹവാര്‍ത്തയോട് പ്രതികരണവുമായി നടി ചാര്‍മി. നടിയുടെ വിവാഹം ഉറപ്പിച്ചുവെന്നും നിര്‍മാതാവാണ് വരനെന്നും തുടങ്ങിയ അഭ്യൂഹങ്ങള്‍ കുറച്ചുനാളുകളായി പ്രചരിക്കുകയാണ്. തുടര്‍ന്നാണ് നടിയുടെ പ്രതികരണം.

എന്റെ കരിയറിലെ ഏറ്റവും മികച്ച ഘട്ടത്തിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്. ഞാന്‍ ഏറെ സന്തോഷവതിയാണ്. ഞാന്‍ വിവാഹം പോലുള്ള അബദ്ധം ഒരിക്കലും ചെയ്യില്ല- ചാര്‍മി കുറിച്ചു.

നീ തോടു കവലൈ എന്ന തെലുങ്കു ചിത്രത്തിലൂടെ 2002ലാണ് ചാര്‍മി സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്. അതേ വര്‍ഷം തന്നെ കാട്ടുചെമ്പകം എന്ന മലയാള ചിത്രത്തിലും വേഷമിട്ടു. തെലുങ്ക്, ഹിന്ദി, കന്നട, തമിഴ് എന്നീ ഭാഷകളിലായി ഒട്ടനവധി ചിത്രങ്ങളില്‍ വേഷമിട്ടു. ആഗതന്‍, താപ്പാന തുടങ്ങിയവയാണ് ചാര്‍മി വേഷമിട്ട മലയാള ചിത്രങ്ങള്‍. 2015 ന് ശേഷം സിനിമാനിര്‍മാണ രംഗത്താണ് ചാര്‍മി പ്രവര്‍ത്തിക്കുന്നത്. പുരി ജഗന്നാഥിനൊപ്പം ഏഴോളം ചിത്രങ്ങള്‍ നിര്‍മിച്ചു. 

Content Highlights: charmy kaur response, wedding rumor