Charmy Kaur
കാട്ടുചെമ്പകം, ആഗതൻ, താപ്പാന തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ചാർമി കൗർ. നീ തൊടു കവലി എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ചാർമി അഭിനയരംഗത്തെക്ക് എത്തുന്നത്. അതും തന്റെ പതിമൂന്നാം വയസിൽ.
ഇപ്പോഴിതാ ആദ്യ ചിത്രത്തെക്കുറിച്ചുള്ള തന്റെ ഓർമകൾ പങ്കുവയ്ക്കുകയാണ് താരം. "അതേ, എന്റെ ആദ്യ ചിത്രമായ നീ തൊടു കവലിയിൽ അഭിനയിക്കുമ്പോൾ എനിക്ക് പതിമൂന്ന് വയസാണ്. ചിത്രത്തിൽ നവവധുവിന്റെ വേഷമായിരുന്നു എനിക്ക്. അന്ന് തൊട്ട് ഞാൻ എന്റെ സ്വന്തം കാലിലാണ് നിൽക്കുന്നത്."-ചാർമി കുറിച്ചു.
ഭീമനേനി ശ്രീനിവാസ റാവു സംവിധാനം ചെയ്ത ചിത്രത്തിൽ അർജൻ ബജ്വയായിരുന്നു നായകൻ. അതേ വർഷം തന്നെ ടി. രാജേന്ദറിന്റെ സംവിധാനത്തിൽ ചിമ്പുവിനെ നായകനാക്കി ഒരുക്കിയ കാതൽ അഴിവതില്ലെെ എന്ന ചിത്രത്തിലൂടെ തമിഴിലും വിനയൻ ഒരുക്കിയ കാട്ടുചെമ്പകം എന്ന ചിത്രത്തിലൂടെ മലയാളത്തിലും ചാർമി അരങ്ങേറ്റം കുറിച്ചു.
2019 ൽ അഭിനയം നിർത്തുകയാണെന്ന് വ്യക്തമാക്കിയ താരം ഇപ്പോൾ സിനിമാ നിർമാണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
Content Highlights : Charmy Kaur about her film debut at the age of thirteen
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..