എന്റെ മുഖത്ത് നോക്കി പറഞ്ഞു, അവരിലൊരാളെ തിരഞ്ഞെടുക്കാന്‍, ഞെട്ടിപ്പോയി- ചാര്‍മിള


Charmila

മലയാള സിനിമ ചെയ്യാനായി കേരളത്തിലെത്തിയപ്പോഴുണ്ടായ മോശം അനുഭവം തുറന്ന് പറഞ്ഞ് നടി ചാര്‍മിള. കോഴിക്കോട് നിന്നുള്ള മൂന്ന് യുവാക്കള്‍ തന്നോട് ലൈംഗിക ബന്ധത്തിന് വഴങ്ങണമെന്ന് ആവശ്യപ്പെട്ടുവെന്നും വളരെ ഞെട്ടലുണ്ടാക്കിയ അനുഭവമാണെന്നും ചാര്‍മിള പറഞ്ഞു. ഒരു തമിഴ്ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ചാര്‍മിളയുടെ വെളിപ്പെടുത്തല്‍.

''കോഴിക്കോട് നിന്ന് വിമാനം പിടിച്ചാണ് അവരെത്തിയത്. സിനിമ ചെയ്യാനാണ് എന്നാണ് പറഞ്ഞത്. ''ചേച്ചി വന്ന് ചെയ്ത് തരണേ' എന്ന് പറഞ്ഞു. ശരിയെന്ന് ഞാന്‍ പറഞ്ഞു. അവരാണ് ആ ചിത്രത്തിന്റെ നിര്‍മാതക്കള്‍. അങ്ങനെ ഞാന്‍ കോഴിക്കോടെത്തി. മൂന്ന് ദിവസത്തെ ചിത്രീകരണത്തിന് ശേഷം നാലാമത്തെ നാള്‍ അവര്‍ വന്നില്ല.

അതിനിടെ എന്റെ അസിസ്റ്റന്റ് എന്നെ വിളിച്ചു. 'അക്കാ അവര്‍ പെട്ടിയില്‍ പണവുമായി കാണാന്‍ വന്നുവെന്നും എനിക്ക് 50000 രൂപ നല്‍കാമെന്നും സിനിമയ്ക്ക് പോകാന്‍ ആവശ്യപ്പെട്ടു'വെന്നും പറഞ്ഞു. രണ്ട് ദിവസമായിട്ടും എനിക്ക് പ്രതിഫലം തന്നിട്ടില്ല. എന്നാല്‍ അസിസ്റ്റന്റിന് പ്രതിഫലം നല്‍കിയത് കേട്ടപ്പോള്‍ ആശ്ചര്യം തോന്നി. അവരെ വിളിച്ച് കാര്യം തിരക്കി. അപ്പോഴേക്കും അവരുടെ മുഖം മാറി.

തമാശ അവിടെ നില്‍ക്കട്ടെ, ഞങ്ങളില്‍ ഒരാളെ നിങ്ങള്‍ തിരഞ്ഞെടുക്കണം. അതില്ലാതെ പറ്റില്ല. എന്റെ മുഖത്ത് നോക്കിയാണ് ചോദിച്ചത്. അതില്‍ ഒരാളെ നോക്കി ഞാന്‍ പറഞ്ഞു. എന്റെ മകന്‍ കുറച്ചുകൂടി വളര്‍ന്നാല്‍ നിങ്ങളുടെ പ്രായമാകും. എങ്ങനെ ഇങ്ങനെ ചോദിക്കാന്‍ തോന്നി. എന്നെ അമ്മ എന്നാണ് നിങ്ങള്‍ പ്രായം കൊണ്ട് വിളിക്കേണ്ടത്. അവര്‍ പറഞ്ഞു പറ്റില്ലെങ്കില്‍ നിങ്ങള്‍ക്ക് പോകാം. ഇരുപത്തി മൂന്ന് - ഇരുപത്ത് നാല് വയസ്സ് പ്രായമുണ്ടാകും. എന്നെ സംബന്ധിച്ച് അവര്‍ നിര്‍മാതാക്കളാണ്. അവരുടെ സമീപനത്തില്‍ ഞാന്‍ ഞെട്ടിപ്പോയി. കരാറില്ലാതെയാണ് ഞാന്‍ സിനിമ ചെയ്യാന്‍ പോയത്. അതുകൊണ്ടു തന്നെ പരാതി കൊടുക്കാന്‍ പറ്റില്ല- ചാര്‍മിള പറഞ്ഞു.

Content Highlights: Charmila Actress, Interview, Me Too, casting couch Malayalam Cinema

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022

Most Commented